SHARE
ലൂയിസ് മച്ചാഡോ(ഇടത്ത്)

ട്രാൻസ്ഫർ ജാലകത്തിൽ വളരെ വൈകി മാത്രം സജീവമായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വൻ സൈനിങ്ങുകൾ നടത്തിയേക്കും. ഏറ്റവുമൊടുവിൽ പോർച്ചു​ഗീസ് താരം ലൂയസ് മച്ചാഡോയുടേതാണ് നോർത്ത് ഈസ്റ്റുമായി ചേർത്തുപറയുന്ന പേര്. ചില പോർച്ചു​ഗീസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പോർച്ചു​ഗീസ് ക്ലബ് മൊറിയേറെൻസിന്റെ താരമാണ് 27-കാരനായ മച്ചാഡോ. എന്നാൽ കഴിഞ്ഞ ദിവസം മച്ചാഡോ ക്ലബ് വിട്ടതായാണ് സാപോയടക്കമുള്ള പോർച്ചു​ഗീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതേ റിപ്പോർട്ടുകളിൽ തന്നെയാണ് മച്ചാഡോ നോർത്ത് ഈസ്റ്റ് യുണൈറ്റഡിലേക്ക് ചേക്കേറുമെന്ന് പറയുന്നത്. രണ്ട് വർഷത്തെ കരാർ ഈ വിങ്ങർ നോർത്ത് ഈസ്റ്റുമായി ഒപ്പുവച്ചെന്നും ഇവർ അവകാശപ്പെടുന്നു. സാമ്പത്തികമായ കാരണങ്ങളാലാണ് മച്ചാഡോ ഇന്ത്യയിലേക്കെത്തുന്നതെന്നും അവർ സൂചിപ്പിക്കുന്നു.

-Advertisement-

പുതിയ ഐ.എസ്.എൽ സീസൺ തുടങ്ങാറായെങ്കിലും വിദേശ സൈനിങ്ങുകളൊന്നുമിതുവരെ നോർത്ത് ഈസ്റ്റ് നടത്തിയിട്ടില്ല. യുറു​ഗ്വെ സൂപ്പർ താരം ഫെഡെറിക്കോ ​ഗാല്ലെ​ഗോയെ ക്ലബ് നിലനിർത്തുമെന്നാണ് സൂചന. ഇതിനുപുറമെ മൗറിറ്റാനിയൻ താരം ഖാസാ കമാറയെ ടീമിലെത്തിക്കാനും നോർത്ത് ഈസ്റ്റ് ശ്രമിക്കുന്നുണ്ട്.