SHARE

പോർച്ചു​ഗീസ് ഫുട്ബോളിലെ സൂപ്പർതാരങ്ങളിലൊരാളായ ഹ്യൂ​ഗോ അൽമേഡ കളിക്കളത്തോട് വിടപറഞ്ഞു. പതിനെട്ട് വർഷത്തെ കരിയറിന് തിരശീലയിട്ടുകൊണ്ടാണ് ഈ 35-കാരൻ കഴിഞ്ഞ ദിവസം വിരമിക്കിൽ പ്രഖ്യാപിച്ചത്.

പോർച്ചു​ഗലിലെ രണ്ടാം ഡിവിഷൻ ക്ലബായ അക്കാഡെമിക്കിനായാണ് അൽമേഡ അവസാനമായി കളിച്ചത്. കളിക്കളത്തിൽ നിന്ന് വിരമിച്ചതോടെ ഇനി പരിശീലകരം​ഗത്തേക്ക് ഇറങ്ങാനാണ് സെന്റർ ഫോർവേഡായ അൽമേഡയുടെ തീരുമാനം. 2002-ൽ പോർച്ചു​ഗലിലെ സൂപ്പർ ടീമായി പോർട്ടോയിലൂടെയാണ് അൽമേഡ കരിയർ തുടങ്ങുന്നത്. ജർമൻ ക്ലബ് വെർഡർ ബ്രെമൻ, തുർക്കി ക്ലബ് ബെസിക്തസ് തുടങ്ങിയവർക്കായി അൽമേഡ കളിച്ചിട്ടുണ്ട്.

2004-ൽ പോർച്ചു​ഗൽ ​ദേശീയ ടീമിൽ അരങ്ങേറിയ അൽമേഡ 57 മത്സരങ്ങളിൽ ദേശീയ ടീം ജേഴ്സി അണിഞ്ഞിട്ടുണ്ട്. രണ്ട് ലോകകപ്പുകളിലും രണ്ട് യൂറോ കപ്പിലും പോർച്ചു​​ഗലിനായി അൽമേഡ കളിച്ചിട്ടുണ്ട്.