SHARE

ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സിനു വളരെ മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ഡെവോണ്‍ കോണ്‍വേയെ എല്‍ബിയിലൂടെ പുറത്താക്കി ഡാനിയല്‍ സാംസാണ് മുംബൈ ഇന്ത്യന്‍സിനു മികച്ച തുടക്കം നല്‍കിയത്. റിപ്ലേയില്‍ പന്ത് ലെഗ് സ്റ്റംപ് മിസ്സ് ചെയ്യും എന്ന് വ്യക്തമായിരുന്നു.

എന്നാല്‍ ഡെവോണ്‍ കോണ്‍വേക്ക് റിവ്യൂ ചെയ്യാനുള്ള അവസരം ഉണ്ടായിരുന്നില്ലാ. സ്റ്റേഡിയത്തിലെ പവര്‍ക്കട്ട് കാരണം ഡിആര്‍എസ് ആദ്യ ഓവറുകളില്‍ പ്രവര്‍ത്തിക്കുന്നില്ലായിരുന്നു. ഇതിനാല്‍ അംപയറുടെ തെറ്റായ തീരുമാനം ചോദ്യം ചെയ്യാന്‍ സാധിച്ചില്ലാ. ന്യൂസിലന്‍റ് താരത്തിനു ഗോള്‍ഡന്‍ ഡക്കായി മടങ്ങേണ്ടി വന്നു.

പവര്‍ക്കട്ട് കാരണം പുറത്തായ ആദ്യ താരം എന്ന രീതിയിലുള്ള ട്രോളുകളാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഇത്രയും കാശുകൊണ്ട് നടത്തുന്ന ലീഗില്‍ വൈദ്യുതി പോലും മര്യാദക്ക് എത്തിക്കാന്‍ സാധിക്കുന്നില്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇതോടൊപ്പം സ്ഥിരമായി തോൽക്കുന്ന മുംബൈക്കായി അംബാനി പണി പറ്റിച്ചു എന്ന തരത്തിലും ട്രോളുകൾ നിറയുന്നു