SHARE

പന്ത്രണ്ടാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാം മത്സരത്തിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും, സൺ റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടുകയാണ്. കൊൽക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡൻ ഗാർഡൻസിൽ വൈകിട്ട് നാല് മണിക്കാണ് മത്സരം ആരംഭിക്കുക. കഴിഞ്ഞ സീസൺ ഐ പി എല്ലിലെ റണ്ണേഴ്സപ്പായ ഹൈദരാബാദും, പ്ലേ ഓഫിലെത്തിയ കൊൽക്കത്തയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ പോരാട്ടം പൊടിപാറുമെന്നുറപ്പ്.

മത്സരത്തിൽ ഇരു ടീമുകളിലും കളിക്കുക ആരൊക്കെയായിരിക്കും എന്നറിയാൻ കാത്തിരിക്കുന്ന ആരാധകർക്കായി സാധ്യതാ ഇലവനെ പ്രവചിക്കുകയാണ് സ്പോർട്സ് മലയാളം.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സാധ്യതാ ഇലവൻ – റോബിൻ ഉത്തപ്പ, ക്രിസ് ലിൻ, നിതീഷ് റാണ, ശുഭ്മാൻ ഗിൽ, ദിനേഷ് കാർത്തിക്ക്, ആന്ദ്രെ റസൽ, സുനിൽ നരൈൻ, പിയൂഷ് ചൗള, കുൽദീപ് യാദവ്, പ്രസിദ് കൃഷ്ണ, ലോക്കി ഫെർഗൂസൻ.

സൺ റൈസേഴ്സ് ഹൈദരാബാദ് സാധ്യതാ ഇലവൻ – ഡേവിഡ് വാർണർ, ജോണി ബെയർസ്റ്റോ, മനീഷ് പാണ്ടെ, ദീപക് ഹൂഡ, യൂസഫ് പത്താൻ, വിജയ് ശങ്കർ, ഷക്കീബ് അൽ ഹസൻ, റാഷിദ് ഖാൻ, സിദ്ധാർത്ഥ് കൗൾ, ഖലീൽ അഹമ്മദ്, ഭുവനേശ്വർ കുമാർ.