SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് 2021-22 സീസണിലെ മികച്ച താരത്തെ കണ്ടെത്താനുള്ള വോട്ടെടുപ്പ് തുടങ്ങി. പ്രീമിയർ ലീ​ഗിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിലാണ് വോട്ടിങ് നടക്കുക. തിങ്കളാഴ്ച വരെയാണ് വോട്ടിങ്ങിനുള്ള സമയം.

പുരസ്കാരത്തിനായി എട്ട് താരങ്ങളുടെ ഷോർട്ട്ലിസ്റ്റാണ് പുറത്തുവിട്ടിരിക്കുന്നത്. ലിവർപൂളിൽ നിന്ന് മുഹമ്മദ് സാല, ട്രെന്റ് അലക്സാണ്ടർ അർനോൾഡ്, മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് കെവിൻ ഡി ബ്രുയൻ, ജാവോ കാൻസെലോ, ആഴ്സനലിൽ നിന്ന് ബുക്കായോ സാക്ക, ടോട്ടനം ഹോട്സ്പർസിൽ നിന്ന് ഹ്യൂങ് മിൻ സൺ, സതാംപ്ടനിൽ നിന്ന് ജെയിംസ് വാർഡ് പ്രൗസ്, വെസ്റ്റ് ഹാമിന്റെ ജാരോഡ് ബോവൻ എന്നിവരാണ് നോമിനേഷിലുള്ള താരങ്ങൾ.

കഴിഞ്ഞ തവണ മാഞ്ചസ്റ്റർ സിറ്റിയുടെ റൂബൻ ഡയസായിരുന്നു പുരസ്കാരനം നേടിയത്. ഇക്കുറി ഷോർട്ട്ലിസ്റ്റിലുള്ള സാല, ഡി ബ്രുയെൻ എന്നിവർ മുമ്പ് ഓരോ തവണ ഈ പുരസ്കാരം നേടിയിട്ടുണ്ട്.

മികച്ച പരിശീലകനെ തിരഞ്ഞെടുക്കാനുള്ള വോട്ടിങ്ങും ആരംഭിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ​ഗ്വാർഡിയോള, ലിവർപൂളിന്റെ യൂർ​ഗൻ ക്ലോപ്പ്, ബ്രെന്റ്ഫോർഡിന്റെ തോമസ് ഫ്രാങ്ക്, ന്യൂകാസിൽ യുണൈറ്റഡിന്റെ എഡ്ഡി ഹൗ, ക്രിസ്റ്റൽ പാലസിന്റെ പാട്രിക്ക് വിയേര എന്നിവരാണ് നോമിനേഷനിലുള്ളത്.