SHARE

അണ്ടര്‍ 17 ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ച വെച്ച ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ധീരജ് സിംഗിന് വേണ്ടി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വെസ്റ്റ് ഹാം യുണൈറ്റഡും ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. താരത്തിന്റെ ഏജന്റ് ഇക്കാര്യം വെളിപ്പെടുത്തിയതായി സ്‌പോര്‍ട്‌സ് കീഡയാണ് റിപ്പോര്‍ട്ട് ചെയ്തത്.

”നേരത്തെ സ്‌കോട്ടിഷ് ക്ലബ് മതര്‍വെല്‍ താരത്തെ ട്രയല്‍സിനായി ക്ഷണിച്ചിരുന്നു ‘ നിലവില്‍ മതര്‍വെല്ലിന്റെ ട്രയല്‍സില്‍ പങ്കെടുക്കുന്നതിന് താരം വിസയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്, മതര്‍വെല്ലിനും ചാള്‍ട്ടണ്‍ അത്‌ലറ്റികിനും പുറമേ, വെസ്റ്റ് ഹാം യുണൈറ്റഡും താരത്തില്‍ താല്‍പ്പര്യം കാണിച്ചിട്ടുണ്ട്’ – താരത്തിന്റെ ഏജന്റ് പറഞ്ഞതായി സ്‌പോര്‍ട് കീഡ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോള്‍ ട്രയല്‍സിന് പങ്കെടുത്ത് താരത്തിന്റെ പ്രകടനം ടീമുകള്‍ വിലയിരുത്തട്ടെയെന്നും ഏജന്റ് കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഐ ലിഗില്‍ ഇന്ത്യന്‍ ആരോസ് താരമാണ് ധീരജ് സിംഗ്. ഐ ലീഗിലും മികച്ച പ്രകടനമാണ് ധീരജ് കാഴ്ച്ച വെക്കുന്നത്. നേരത്തെ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സന്ധു യൂറോപ്പില്‍ കളിച്ചിരുന്നു.