SHARE

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ ഗോൾമഴ കണ്ട ദിവസം. മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ ആറ് ഗോളുകൾക്ക് സതാംപ്ടണെ തകർത്തപ്പോൾ, ചെൽസി, ക്രിസ്റ്റൽ പാലസിനെ മറികടന്നത് 3-1 ന്.‌ റഹീംസ്റ്റർലിംഗിന്റെ ഇരട്ട ഗോളുകളും, അഗ്യൂറോ, ഡേവിഡ് സിൽവ, സാനെ, സതാംപ്ടൺ സമ്മാനിച്ച സെൽഫ് ഗോൾ എന്നിവയും സിറ്റിക്ക് കരുത്തായപ്പോൾ , ഡി ഇംഗ്സാണ് സതാംപ്ടണിന്റെ ആശ്വാസ ഗോൾ കണ്ടെത്തിയത്. വിജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് സിറ്റി‌.

അതേ സമയം സ്റ്റാം ഫോഡ് ബ്രിഡ്ജിൽ തങ്ങളുടെ സ്വന്തം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചെൽസി, ക്രിസ്റ്റൽ പാലസിനെ മറികടന്നത്. അൽ വാരോ മൊറാത്ത ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ പെഡ്രോയാണ് ചെൽസിയുടെ മൂന്നാം ഗോൾ കണ്ടെത്തിയത്. ടൗൺസെൻഡ് ക്രിസ്റ്റൽ പാലസിന്റെ ആശ്വാസ ഗോൾ നേടി.