SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലെ ഈ സീസണിലെ മികച്ച ടീമിനെ തിരഞ്ഞെടുത്തു. പ്രൊഷണൽ ഫുട്ബോളേഴസ് അസോസിയേഷൻ നടത്തിയ വേട്ടെടുപ്പിൽ തിരഞ്ഞെടുത്ത ടീമിൽ മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ എന്നീ ക്ലബുകൾക്കാണ് മേധാവിത്വം

മാഞ്ചസ്റ്റർ സിറ്റിയുടെ എഡേഴ്സനാണ് ടീം ​ഗോളി. പ്രതിരോധനിരയിൽ ലിവർപൂളിന് ആധിപത്യമാണുള്ളത്. വിർജിൽ വാൻ ഡൈക്ക്, വിങ് ബാക്കുകളായ ആൻഡി റോബർട്ട്സൻ, ട്രെന്റ് അലക്സാണ്ടർ അർനോൾഡ് എന്നിവരാണ് ചെമ്പടയിൽ നിന്ന് പ്രതിരോധനിരയിലിടം പിടിച്ചവർ. അവശേഷിക്കുന്ന ഒരു സ്ഥാനം സിറ്റിയുടെ അയ്മെറിക്ക് ലാപോർട്ടെ സ്വന്തമാക്കി

മധ്യനിരയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ബെർനാഡോ സിൽവ, ഫെർണാണ്ടിന്യോ, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോൾ പോ​ഗ്ബ എന്നിവരാണുള്ളത്. സിറ്റി,ലിവർപൂൾ എന്നീ ടീമുകൾക്ക് പുറമെ നിന്ന് ഇടം നേടിയ ഏക താരവും പോ​ഗ്ബ തന്നെ.

മുൻനിരയിൽ സിറ്റയുടെ സെർജിയ അ​ഗ്യൂറോ, റഹിം സ്റ്റെർലിങ് എന്നിവർക്കൊപ്പം ലിവർപൂളിന്റെ സെന​ഗൽ താരം സാദിയോ മാനെയും ഇടംനേടി. ചെൽസിയുടെ ഈഡൻ ഹസാർഡ്, ആഴ്സനലിന്റെ പിയറി എമ്റിക് ഔബമെയാങ് തുടങ്ങിയവർ ടീം ഓഫ് ദ ഇയറിൽ നിന്ന് ഒഴിവാക്കപ്പെട്ടു