പ്രൈം വോളിബോൾ ലീഗിന്റെ രണ്ടാം പതിപ്പിന് ഇന്ന് ബെംഗളുരുവിൽ തുടക്കം. ഉദ്ഘാടനമത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത തണ്ടർബോൾട്ട്സ് ആതിഥേയരായ ബെംഗളുരു ടോർപ്പിഡോസിനെ നേരിടും. വൈകിട്ട് ഏഴിനാണ് മത്സരം
എട്ട് ടീമുകളാണ് ഇക്കുറി പ്രൈ വോളിബോൾ ലീഗിൽ പങ്കെടുക്കുക. കേരളത്തിൽ നിന്ന് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്, കാലിക്കറ്റ് ഹീറോസ് എന്നീ രണ്ട് ടീമുകൾ ലീഗിൽ പങ്കെടുക്കുന്നുണ്ട്. അഹമ്മദാബാദ് ഡിഫൻഡേഴ്സ്, ഹൈദരാബാദ് ബ്ലാക്ക് ഹ്വാക്സ്, മുംബൈ മീറ്റീയോർസ്, ചെന്നൈ ബ്ലിറ്റ്സ് എന്നിവരാണ് ലീഗിലെ മറ്റ് ടീമുകൾ. ലീഗ് ഘട്ടത്തിൽ എല്ലാ ടീമുകളും പരസ്പരം ഏറ്റമുട്ടും. തുടർന്ന് പോയിന്റ് പട്ടികയിൽ ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്നവർ സെമിയിലേക്ക് മുന്നേറും.
ബെംഗളുരുവിന് പുറമെ ഹൈദരബാദ്, കൊച്ചി എന്നീ വേദികളിലും മത്സരങ്ങൾ നടക്കും. ആദ്യ പത്ത് മത്സരങ്ങൾ ബെംഗളുരുവിൽ നടക്കുമ്പോൾ അതിനുശേഷമുള്ള പത്ത് മത്സരങ്ങളാണ് ഹൈദരബാദിൽ അരങ്ങേറുക. ശേഷിക്കുന്ന് ലീഗ് മത്സരങ്ങളും സെമി, ഫൈനൽ പോരാട്ടങ്ങളും കൊച്ചിയിൽ നടക്കും. മാർച്ച് അഞ്ചിനാണ് ഫൈനൽ.