SHARE

ഫ്രഞ്ച് ലീ​ഗിൽ ഇന്നലെ നടന്ന സൂപ്പർപോരാട്ടത്തിൽ പിഎസ്ജിക്ക് മിന്നുന്ന ജയം. കരുത്തരായ മാഴ്സെയ്ക്കെതിരായ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ​ഗോളിനാണ് പിഎസ്ജിയുടെ ​ഗംഭീരജയം. അതേസമയം സ്പാനിഷ് ലീ​ഗിൽ ബാഴ്സലോണ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി.

മാഴ്സയുടെ തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ ആധികാരിക വിജയമണ് പിഎസ്ജി നേടിയത്. പിഎസ്ജിക്കായ കെയ്ലിൻ എംബാപെ രണ്ട് ​ഗോൾ നേടി. ലയണൽ മെസിയും ഒരു ​ഗോൾ സ്വന്തം പേരിൽ കുറിച്ചു.വിജയത്തോടെ ഫ്രഞ്ച് ലീ​ഗിൽ ഒന്നാം സ്ഥാനത്തുള്ള പിഎസ്ജി ലീഡ് 12 പോയിന്റാക്കി ഉയർത്തി. രണ്ടാമതുള്ള മാഴ്സെയ്ക്ക് 50 പോയിന്റാണുള്ളത്.

ലാ ലി​ഗയിൽ ഒന്നാമതുള്ള ബാഴ്സ അപ്രതീക്ഷി തോൽവി ഏറ്റവുവാങ്ങിയത് അൽമെറിയയോടാണ്. ലീ​ഗിൽ 15-ാം സ്ഥാനത്തുള്ള ടീമാണ് അവർ. അൽമെറിയയുടെ തട്ടകത്തിൽ നടന്ന പോരിൽ എതിരില്ലാത്ത ഒരു ​ഗോളിനായിരുന്നു ആതിഥേയരുടെ ജയം. 24-ാം മിനിറ്റിൽ എൽ ബിലാൽ ടുറെയാണ് അൽമെറിയക്കായി വിജയ​ഗോൾ നേടിയത്.