SHARE

ഫ്രഞ്ച് ലീ​ഗിൽ നിലവിലെ ചാമ്പ്യൻന്മാരായ പി.എസ്‍.ജിക്ക് വൻജയം. എവേ മത്സരത്തിൽ സെയിന്റ് എറ്റീനെ എതിരില്ലാത്ത നാല് ​ഗോളിനാണ് പി.എസ്.ജി തകർത്തത്. വിജയത്തോടെ രണ്ടാമതുള്ള മാഴ്സയേക്കാൾ പി.എസ്.ജിയുടെ ലീഡ് ഏഴ് പോയിന്റായി ഉയർന്നു.

കെയിലിൻ എംബാപെ- നെയ്മർ കൂട്ടുകെട്ട് ഫോമിലേക്കുയർന്നതാണ് പി.എസ്.ജിക്ക് മിന്നുന്ന ജയം സമ്മാനിച്ചത്. രണ്ട് ​ഗോളാണ് എംബാപെ നേടിയത്. ഈ രണ്ട് ​ഗോളിനും വഴിയൊരുക്കിയതാകട്ടെ നെയ്മറും. 43,89 മിനിറ്റുകളിലായിരുന്നു എംബാപെയുടെ ​ഗോളുകൾ. എംബാപെയ്ക്ക് പുറമെ ലിയാൻഡ്രോ പരേഡെസ്, മൗറോ ഇക്കാർഡി എന്നിവരാണ് പി.എസ്.ജിയുടെ മറ്റ് ​ഗോളുകൾ നേടിയത്.

61-ാം മിനിറ്റിൽ നെയ്മറിനെ എറ്റീൻ താരം വീഴ്ത്തിയതോടെ പി.എസ്.ജിക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചിരുന്നു. എന്നാൽ കിക്കെടുത്ത നെയ്മർ അത് പാഴാക്കി.