SHARE

സൂപ്പർതാരം തിയാ​ഗോ സിൽവ ക്ലബ് വിട്ട് ഒഴിവിലേക്ക് പകരക്കാരനെ നേടി ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജി. ദീർഘകാലം ക്യാപ്റ്റൻ കൂടിയായിരുന്ന സിൽവ ചെൽസിയേക്ക് പോയതോടെ, അത്ര തന്നെ മികച്ച പകരക്കാരനെ തേടുകയാണ് പി.എസ്.ജി. ഈ ആന്വേഷണമിപ്പോൾ സെന​ഗലീസ് താരം കാലിദോ കൗലിബാലിയിലാണ് ചെന്നെത്തിയിരിക്കുന്നതെന്നാണ് സൂചന.

ഇറ്റാലിയൻ ക്ലബ് നാപ്പോളിയുടെ കരുത്തുറ്റ സെന്റർ ബാക്കായ കൗലിബാലിയെ വിൽക്കാൻ ക്ലബ് ഒരുങ്ങുകയാണ്. നാപ്പോളി ആവശ്യപ്പെട്ട 80 ദശലക്ഷം യൂറോ നൽകിയാൽ ആർക്കും താരത്തെ സ്വന്തമാക്കാം. ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയാണ് ആദ്യം മുതൽ തന്നെ താരത്തിനായി ശ്രമം നടത്തുന്നത്. എന്നാൽ സിറ്റിയും നാപ്പോളിയും തമ്മിലുള്ള ചില മുൻകാല പ്രശ്നങ്ങളെത്തുടർന്ന് ഇതുവരെ നീക്കം നടത്താൻ ഇരുവർക്കുമായിട്ടില്ല. ഇതിനിടെയണിപ്പോൾ പി.എസ്.ജിയുടെ ഇടപെടൽ.

നേരത്തെ കൗലിബാലിക്കായി പി.എസ്.ജി ബിഡ് സമർപ്പിച്ചിരുന്നുവെന്നും ഇത് നാപ്പോളി തള്ളിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നീടാണിപ്പോൾ 80 ദശലക്ഷം യൂറോയായി ഉയർത്തിയ ബിഡ് ഫ്രഞ്ച് ക്ലബ് സമർപ്പിച്ചതായി ടെല​ഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്. ഇത് നാപ്പോളി അം​ഗീകരിക്കാനാണ് സാധ്യത. ഇതിനിടെ തന്നെ നാപ്പോളി വിടുന്നതിൽ കൗലിബാലിക്ക് വലിയ താൽപര്യമില്ലെന്നും സൂചനകളുണ്ട്.