SHARE

ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനിൽ നിന്ന് ലോണിൽ കളിക്കുന്ന സൂപ്പർതാരം മൗറോ ഇക്കാർഡിയെ സ്ഥിരമായി സ്വന്തമാക്കാനുള്ള ഒരുക്കത്തിൽ ഫ്രഞ്ച് ക്ലബ് പി.എസ്.ജി. താരത്തിനായി 50 ദശലക്ഷം യൂറോ വരെ ഇന്ററിന് നൽകാൻ പി.എസ്.ജി തയ്യാറാണ്. എന്നാൽ ഫ്രഞ്ച് ക്ലബിന്റെ ആദ്യ ഓഫർ ഇന്റർ തള്ളിയെന്നും സൂചനയുണ്ട്.

കഴിഞ്ഞ വേനൽകാല ട്രാൻസ്ഫർ ജാലകത്തിന്റെ അവസാനദിവസമാണ് അർജന്റൈൻ താരം ഇക്കാർഡി ലോണിൽ പി.എസ്.ജിയിലേക്കെത്തുന്നത്. ഫ്രഞ്ച് ക്ലബിൽ ഫോം വീണ്ടെടുത്ത ഇക്കാർഡി മികച്ച പ്രകടനമാണ് നടത്തിയത്. ഇതോടെയാണ് താരത്തെ സ്ഥിരമായി സ്വന്തമാക്കാൻ പി.എസ്.ജി പദ്ധതിയിട്ടത്. 50 ദശലക്ഷം യൂറോ വരെ താരത്തിനായി മുടക്കാൻ പി.എസ്.ജി ഒരുക്കമാണ്. എന്നാൽ അത് പോര 70 ദശലക്ഷം യൂറോ കിട്ടിയാലെ താരത്തെ വിൽക്കു എന്നാണ് ഇന്റർ നിലപാടെന്നാണ് സൂചന.

ആദ്യ ഓഫർ ഇന്റർ നിരസിച്ചാലും പിന്നീട് ഇത് അം​ഗീകരിക്കും എന്ന പ്രതീക്ഷയിലാണ് പി.എസ്.ജി. അതേസമയം ഇക്കാർഡിക്ക് പി.എസ്.ജിയിൽ തുടരാൻ താൽപര്യമുണ്ടോയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ഇറ്റലിയിൽ കളിക്കാനാണ് താൽപര്യമെന്ന് പലവട്ടം പറഞ്ഞിട്ടുണ്ട് ഇക്കാർഡി. അതിനാൽ തന്നെ താരത്തിന്റെ നിലപാടും പ്രധാനമാണ്.