SHARE

അർജന്റീനയുടെ മുന്നേറ്റനിരയിലെ സൂപ്പർ താരം മൗറോ ഇക്കാർഡിയെ സ്വന്തമാക്കാൻ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുടെ ശ്രമം. നിലിവൽ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാന്റെ താരമാണ് 26-കാരനായ ഇക്കാർഡി

സമീപകാലത്തായി ഇൻർ മിലാന്റെ തിരിച്ചുവരവിൽ നിർണായക പങ്ക് വഹിച്ചത് ടീം നായകനായിരുന്നു ഇക്കാർഡിയായിരുന്നു. എന്നാൽ കുറച്ചുനാൾ മുമ്പ് ടീമിനുള്ളിലെ പ്രശ്നങ്ങളെത്തുടർന്ന് ഇക്കാർഡിക്ക് ക്യാപ്റ്റൻ സ്ഥാനം നഷ്ടമായിരുന്നു. ഇതിനുപിന്നാലെ ഏറെ നാൾ ഇക്കാർഡി ടീമിന് പുറത്തായിരുന്നു. തുടർന്ന് പ്രശ്നങ്ങൾ പരിഹരിച്ച് ഇക്കാർഡി ടീമിലേക്ക് തിരിച്ചെത്തി. എന്നാൽ ടീമിനുള്ളിൽ ഈ വിഷയം ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ് വാർത്തകൾ

-Advertisement-

ഈ സാഹചര്യത്തിൽ ഇന്റർ മിലാനിൽ നിന്ന് മാറ്റത്തിന് ഇക്കാർഡി ശ്രമിക്കുന്നുണ്ട്. ഇക്കാർഡി ക്ലബിൽ തുടരുന്നത് പ്രശനങ്ങൾ വഷളാക്കിയേക്കും എന്ന് ആശങ്കയുള്ള ഇന്ററും താരത്തെ പോകാൻ അനുവദിച്ചേക്കും. ഇതിനിടയിലാണ് പി.എസ്.ജി ഇക്കാർഡിയെ നോട്ടമിട്ടത്. സൂപ്പർ താരം എഡിൻസൻ കവാനി ക്ലബ് വിടാനുള്ള സാധ്യത മുന്നിൽ കണ്ടാണ് പി.എസ്.ജിയുടെ ഈ നീക്കം