SHARE

പി.എസ്.ജിയിൽ കളിച്ചുകൊണ്ടിരിക്കെ തന്നെ ബ്രസീലിയൻ സൂപ്പർതാരം നെയ്മറിന്റെ പേര് ഇടയ്ക്ക് സ്പാനിഷ് ക്ലബ് റയൽ മഡ്രിഡുമായി ചേർത്ത് പറയപ്പെട്ടിരുനു. നെയ്മറിൽ റയലിന് താൽപര്യമുണ്ടായിരുന്നു എന്ന് സൂചനകൾ പുറത്തുവന്നിരുന്നു. എന്നാൽ റയൽ നെയ്മറിനെ സ്വന്തമാക്കാൻ എന്തെങ്കിലും നീക്കങ്ങൾ നടത്തിയതായി സ്ഥിരീകരണമില്ല.

എന്നാലിപ്പോൾ നെയ്മറിനെ റാഞ്ചാൻ റയൽ ഒരു വമ്പൻ നീക്കം നടത്തിയിരുന്നെന്നാണ് താരത്തിന്റെ മുൻ ഏജന്റ് വാ​ഗ്നർ റിബേയ്റോ വെളിപ്പെടുത്തുന്നത്. 2019-ൽ റയൽ മുന്നോട്ടുവച്ച വമ്പൻ ഓഫർ എന്നാൽ പി.എസ്.ജി തള്ളുകയായിരുന്നു എന്നാണ് വാ​ഗ്നറിന്റെ വെളിപ്പെടുത്തൽ.

ഫ്രഞ്ച് പത്രമായ ലെ എക്വിപെയോടാണ് വാ​ഗ്നർ ഇക്കാര്യം പറഞ്ഞത്. 2019-ൽ നെയ്മറിനെ സ്വന്തമാക്കാൻ റയൽ ശ്രമം നടത്തിയിരുനെന്നും ഏതാണ്ട് 300 ദശലക്ഷം യൂറോ ഈ ബ്രസീൽ താരത്തിനായി മു‌ടക്കാൻ തയ്യാറാണെന്നും റയൽ പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ് തന്നോട് പറഞ്ഞെന്നുമാണ് വാ​ഗ്നർ വെളിപ്പെടുത്തിയത്. പക്ഷെ ഈ ഓഫർ പി.എസ്.ജി ഉടമ നാസർ അൽ ഖലേഫി തള്ളിയെന്നും ഒരു ബില്യൺ യൂറോ കിട്ടിയാലും നെയ്മറിനെ വിൽക്കില്ലെന്ന് പറഞ്ഞെന്നു വാ​ഗ്നർ കൂട്ടിച്ചേർത്തു. ‌