SHARE

ഫ്രഞ്ച് സൂപ്പർ കപ്പിൽ പി.എസ്.ജിക്ക് കിരീടം. റെന്നെസിനെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് പി.എസ്.ജി വീഴ്ത്തിയത്. പി.എസ്.ജിയുടെ ഒമ്പതാം കിരീടധാരണമാണിത്. തുടർച്ചയായി ഏഴാമത്തേയും

ചൈനയിലെ ഷെൻസെനിൽ നടന്ന മത്സരത്തിൽ പിന്നിൽ നിന്ന് തിരിച്ചടിച്ചാണ് പി.എസ്.ജിയുടെ ജയം. മത്സരത്തിന്റെ 12-ാം മിനിറ്റിൽ തന്നെ മുന്നേറ്റതാരം അഡ്രിയൻ ഹുനോയുടെ ​ഗോളിൽ റെന്നെസ് ലീഡ് നേടിയിരുന്നു. തുടർന്ന് രണ്ടാം പകപുതിയിൽ 57-ാം മിനിറ്റിൽ കെയ്ലിൻ എംബാപെയിലൂടെ പി.എസ്.ജി ഒപ്പമെത്തി. പിന്നീട് 73-ാം മിനിറ്റിൽ അർജന്റൈൻ താരം എയ്ഞ്ചൽ ഡി മരിയയിലൂടെ പി.എസ്.ജി വിജയ​ഗോൾ നേടി.

തൊട്ടുമുമ്പുള്ള സീസണിലെ ഫ്രഞ്ച് ലീ​ഗ് ജേതാക്കളും ഫ്രഞ്ച് കപ്പ് ജേതാക്കളും തമ്മിലാണ് സൂപ്പർ കപ്പിൽ ഏറ്റുമുട്ടുന്നത്. ഫ്രഞ്ച് ലീ​ഗ് ജേതാക്കളായി പി.എസ്.ജി എത്തിയപ്പോൾ റെന്നെസ് ഫ്രഞ്ച് കപ്പ് ജേതാക്കളുടെ പകിട്ടുമായാണെത്തിയത്.