അടുത്ത സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ പൂനെയെ കളിപഠിപ്പിക്കുക മുൻ ഡെൽഹി ഡൈനാമോസ് പരിശീലകനായ മിഗ്വെൽ ഏഞ്ചൽപോർച്ചുഗൽ. കഴിഞ്ഞ സീസണിൽ ടീമിന്റെ പരിശീലകനായിരുന്ന റാങ്കോ പോപ്പോവിച്ച് സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് മുൻ റയൽ മാഡ്രിഡ് ബി ടീം പരിശീലകൻ കൂടിയായിരുന്ന പോർച്ചുഗലിനെ പൂനെ തങ്ങളുടെ തട്ടകത്തിലെത്തിച്ചിരിക്കുന്നത്. അല്പം സമയം മുൻപ് ട്വിറ്ററിലൂടെയാണ് പൂനെ ഈ വാർത്ത പുറത്ത് വിട്ടത്.
New reign, same vein ⚡️
Let's welcome @maportugal55 to the family! #RakhtKesari #BleedOrange pic.twitter.com/ZjeQ4K59OQ
— FC Pune City (@FCPuneCity) August 9, 2018
കഴിഞ്ഞ സീസണിൽ ഡെൽഹി ഡൈനാമോസിന്റെ പരിശീലകനായിരുന്ന മിഗ്വെൽ ഏഞ്ചൽ പോർച്ചുഗൽ സീസണിലെ മോശം പ്രകടനത്തെത്തുടർന്ന് സ്ഥാനമൊഴിയുകയായിരുന്നു. തുടർന്ന് സ്പാനിഷ് ക്ലബ്ബായ ഗ്രനഡയുടെ പരിശീലക സ്ഥാനം ഏറ്റെടുത്ത പോർച്ചുഗലിന് കോർഡോബ, റയൽ വലഡോലിഡ്, റയൽ മാഡ്രിഡ് സി ടീം എന്നിവയെ പരിശീലിപ്പിച്ച പരിചയ സമ്പത്തുമുണ്ട്.