SHARE

ഐ.എസ്.എല്ലിൽ ചെന്നൈയനെതിരെ പൂനെ സിറ്റക്ക് ജയം. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കായിരുന്നു പൂനെയുടെ ജയം. വിജയിച്ചെങ്കിലും പോയിന്റ് പട്ടികയിൽ പൂനെ ഏഴാം സ്ഥാനത്ത് തന്നെയാണ്

ചെന്നൈയിൽ നടന്ന മത്സരത്തിൽ ആദ്യ പകുതി ​ഗോൾ രഹിതസമനിലയിൽ കലാശിച്ചതിന് ശേഷം രണ്ടാം പകുതിയലാണ് മൂന്ന് ​ഗോളുകളും വീണത്. മത്സരത്തിന്റെ 55-ാം മിനിറ്റിൽ ചെന്നൈയനാണ് ആദ്യ ​ഗോൾ നേടിയത്. കേരളാ ബ്ലാസ്റ്റേഴ്സിൽ നിന്ന് ചെന്നൈയനിലെത്തിയ മലയാളി താരം സി.കെ.വിനീതായിരുന്നു ​ഗോൾ നേടിയത്. ചെന്നൈ ടീമിനായി വിനീതിന്റെ ആദ്യ ​ഗോളായിരുന്നു ഇത്. എന്നാൽ ഈ ലീഡിന് നാല് മിനിറ്റിന്റെ ആയുസേ ഉണ്ടായിരുന്നുള്ളു

അമ്പത്തൊമ്പതാം മിനിറ്റിൽ മാഴ്സെലീന്യോയിലൂടെ പൂനെ ഒപ്പമെത്തി. ഓസ്ട്രിയൻ താരം മാർക്കോ സ്റ്റാൻകോവിച്ചാണ് ​ഗോളിന് വഴിയൊരുക്കിയത്. തൊട്ടടുത്ത മിനിറ്റിൽ തന്നെ മാഴ്സെലീന്യോയുടെ ​ഗോളിൽ പൂനെ ലീഡ് നേടി. ഇക്കുറി ​ഗോളിന് വഴിയൊരുക്കിയത് മലയാളികളുടെ മറ്റൊരു അഭിമാനതാരം ആഷിഖ് കുരൂണിയനായിരുന്നു