SHARE

ഇന്നലെ നടന്ന ഐ എസ് എല്‍ മത്സരത്തില്‍ എഫ് സി പൂനെ സിറ്റിയെ അവരുടെ നാട്ടില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിച്ചത് ആരാധകരെ ആവേശത്തിലാക്കിയിരുന്നു. എന്നാല്‍ അത്ര നല്ല വാര്‍ത്തകളല്ല, മത്സരം നടന്ന പൂനെയിലെ ഛത്രപതി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നിന്ന് പുറത്തുവരുന്നത്.

മത്സരം കാണാന്‍ പൂനെയിലെത്തിയ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പൂനെ ആരാധകര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ആരാധക്കൂട്ടായ്മയുമായി ബന്ധപ്പെട്ട ഒരു ട്വിറ്റര്‍ അക്കൗണ്ടാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. പൂനെ ആരാധകര്‍ കേരളത്തില്‍ കളി കാണാനെത്തിയപ്പോള്‍ മികച്ച രീതിയിലാണ് ബ്ലാസ്‌റ്റേഴ്‌സ് അവരെ വരവേറ്റത്.

എന്നാല്‍ ഇന്നലെ മത്സരം തോറ്റതോടെ പൂനെ ആരാധകര്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ മര്‍ദ്ദിക്കുകയായിരുന്നു. സ്റ്റേഡിയകത്തിനകത്തും പുറത്തും അക്രമസംഭവങ്ങൾ അരങ്ങേരി.  പൂനെ ആരാധകക്കൂട്ടായ്മയായ ഓറഞ്ച് ആര്‍മിയെ കൂടി ടാഗ് ചെയ്തിട്ടാണ് ട്വിറ്ററില്‍ വീഡിയോ പുറത്തുവന്നിട്ടുള്ളത്. അത് കൊണ്ട് തന്നെ അവരുടെ പ്രതികരണം ഇക്കാര്യത്തില്‍ വരുമെന്ന് ഉറപ്പാണ്. എന്തായാലും പൂനെ ആരാധകരുടെ ഈ നടപടിക്കെതിരെ വ്യാപകപ്രതിഷേധമാണ് ഫുട്‌ബോള്‍ ലോകത്ത് ഉയര്‍ന്ന് വരുന്നത്.