SHARE

ഈ വർഷത്തെ സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനലിൽ ആതിഥേയരായ പഞ്ചാബ് സർവീസസിനെ നേരിടും. ഞായറാഴ്ച ലുധിയാനയിലെ ​ഗുരു നാനാക്ക് സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം അരങ്ങേറുന്നത്.

സെമിയിൽ ​ഗോവയെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് തകർത്താണ് പഞ്ചാബ് ഫൈനലിന് യോ​ഗ്യത നേടിയത്. ഇത് പതിനഞ്ചാം തവണയാണ് പഞ്ചാബ് സന്തോഷ് ട്രോഫി കലാശപ്പോരിന് യോ​ഗ്യത നേടുന്നത്. കർണാടകയെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് സർവീസസ് ഫൈനലിലേക്ക് മാർച്ച് ചെയ്തെത്തിയത്.

നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ​ഗോൾ വീതം നേടി തുല്യത പാലിച്ചതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ട് വേണ്ടി വന്നത്. ഷൂട്ടൗട്ടിൽ രണ്ട് പെനാൽറ്റികൾ കർണാടകം പാഴാക്കിയപ്പോൾ എടുത്ത നാല് കിക്കും വലയിലെത്തിച്ചാണ് സർവീസസ് വിജയം പിടിച്ചെടുത്തത്.