SHARE

പഞ്ചാബിനെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ കേരളം 227 റൺസിൽ പുറത്തായി. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളത്തിന് വേണ്ടി 91 റൺസെടുത്ത് പുറത്താകാതെ നിന്ന സൽമാൻ നിസാറും, 48 റൺസ് നേടിയ റോബിൻ ഉത്തപ്പയും മാത്രമാണ് തിളങ്ങിയത്. മറുപടിയായി ഒന്നാമിന്നിംഗ്സിനിറങ്ങിയ പഞ്ചാബിനും തുടക്കം തന്നെ തിരിച്ചടിയേറ്റു‌. ഒന്നാംദിനം കളി അവസാനിക്കുമ്പോൾ 46/2 എന്ന നിലയിലാണ് അവർ.

നേരത്തെ മത്സരത്തിൽ ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു‌. മുൻ മത്സരങ്ങളിലെപ്പോലെ മുൻ നിര ബാറ്റ്സ്മാന്മാർ പരാജയപ്പെട്ട മത്സരത്തിൽ സൽമാൻ നിസാറിന്റെ ഒറ്റയാൾപ്പോരാട്ടമാണ് കേരളത്തിന് രക്ഷയായത്. 10 ബൗണ്ടറികളും, 2 സിക്സറുകളുമടക്കം 91 റൺസ് നേടിയ നിസാർ ഇന്നിംഗ്സിൽ പുറത്താകാതെ നിന്നു.

മറുപടിയായി ഒന്നാമിന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിനും തുടക്കം തന്നെ തിരിച്ചടിയേറ്റു. സ്കോർ ബോർഡിൽ 18 റൺസെത്തിയപ്പോളേക്കും ഓപ്പണർമാർ ഇരുവരും പുറത്ത്. എം ഡി നിധീഷിനായിരുന്നു 2 വിക്കറ്റുകളും. 16 റൺസോടെ ഗുർകീരതും, 12 റൺസ് നേടി മയങ്ക് മർക്കണ്ടെയുമാണ് ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ക്രീസിൽ.