SHARE
കിംഗ്സ് ഇലവൻ പഞ്ചാബ് (ഫയൽ ചിത്രം)

ഐ പി എല്‍ താരലേലത്തിലൂടെ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് വിടേണ്ടിവന്ന പ്രമുഖ താരങ്ങളിലൊരാളാണ് പേസ് ബൗളര്‍ സന്ദീപ് ശര്‍മ്മ. കഴിഞ്ഞ സീസണുകളിൽ പഞ്ചാബ് ബൗളിംഗിന്റെ കുന്തമുനയായിരുന്നു സന്ദീപ് ശര്‍മ്മയെന്ന 24കാരന്‍.

എന്നാല്‍ ഇത്തവണ ലേലത്തിലൂടെ താരത്തെ 3 കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കുകയായിരുന്നു. 2.60 കോടി രൂപവരെ ലേലത്തില്‍ പഞ്ചാബ് രംഗത്തുണ്ടായിരുന്നു. കൊല്‍ക്കത്തയാണ് താരത്തിന് വേണ്ടി രംഗത്തുവന്ന മറ്റൊരു ടീം.

ബാക്കിയുണ്ടായിരുന്ന റൈറ്റ് ടു മാച്ച് കാര്‍ഡ് തൊട്ടു മുമ്പ്, മോഹിത് ശര്‍മ്മയെ സ്വന്തമാക്കാന്‍ പഞ്ചാബ് ഉപയോഗിക്കുകയായിരുന്നു. എന്നാലിപ്പോള്‍ സന്ദീപിനെ ടീമിലെത്തിക്കാന്‍ കഴിയാത്തതിലുള്ള നിരാശ മറച്ചുവെക്കുന്നില്ല. പഞ്ചാബ് ടീം ഉടമ പ്രീതി സിന്റ.

‘ ലേലവുമായി ബന്ധപ്പെട്ട് ഒരൊറ്റകാര്യം മാത്രമാണ് എനിക്ക് ഏറെ വേദനയുണ്ടാക്കിയത്, അത് സന്ദീപ് ശര്‍മ്മയെ ടീമിലെത്തിക്കാന്‍ കഴിയാത്തതിലാണ്, തീര്‍ച്ചയായും സന്ദീപ് ടീം വിട്ടുപോവുന്നതില്‍ സങ്കടമുണ്ട്,’ പ്രീതി സിന്റ പറഞ്ഞു. ഐ പി എല്ലില്‍ 56 മത്സരങ്ങള്‍ കളിച്ച സന്ദീപ് ശര്‍മ്മ 71 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്.