SHARE

മൊഹാലിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ രവിചന്ദ്ര അശ്വിന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഐ പി എല്‍ പതിനൊന്നാം സീസണില്‍ ഇതാദ്യമായാണ് ഒരു ക്യാപ്റ്റ്ന്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ മത്സരം കളിച്ച അതേ ടീമിനെയാണ് പഞ്ചാബ് ഇന്നും കളത്തിലിറക്കുന്നത്. സണ്‍റൈസേഴ്‌സ് ഒരു മാറ്റത്തോടെയാണ് ഇറങ്ങുന്നത് ബില്ലി സ്റ്റാന്‍ലെയ്ക്കിന് പകരം ക്രിസ് ജോര്‍ദാനാണ് ടീമിലെത്തിയത്.

പഞ്ചാബ്: കെ എല്‍ രാഹുല്‍, ക്രിസ് ഗെയ്ല്‍, മായങ്ക് അഗര്‍വാള്‍, കരുണ്‍ നായര്‍, യുവരാജ് സിംഗ്, ആരോണ്‍ ഫിഞ്ച്, ബരീന്ദ്രര്‍ സ്രാന്‍, രവിചന്ദ്ര അശ്വിന്‍, ആന്‍ഡ്ര്യൂ ടൈ, മോഹിത് ശര്‍മ്മ, മുജീബ് സദ്റാന്‍.

സണ്‍റൈസേഴ്സ്: വൃദ്ധിമാന്‍ സാഹ, ശിഖര്‍ ധവാന്‍, കെയ്ന്‍ വില്യംസണ്‍, മനീഷ് പാണ്ഡെ, ഷാക്കിബ് അല്‍ ഹസന്‍, ദീപക് ഹൂഡ, യൂസുഫ് പത്താന്‍, ഭുവനേശ്വര്‍ കുമാര്‍, റാഷിദ് ഖാന്‍, സിദ്ധാര്‍ത്ഥ് കൗള്‍, ക്രിസ് ജോര്‍ദാന്‍.