SHARE

ഖത്തർ ലോകകപ്പിനായി തയ്യാറാക്കിയ മൂന്നാമത്തെ സ്റ്റേഡിയം ഡിസംബറിൽ തുറക്കും. ഖത്തറിൽ തന്നെ ഇക്കുറി നടക്കുന്ന ക്ലബ് ലോകകപ്പിനിടെയാണ് ‘മരുഭമിയിലെ രത്നം’ എന്ന വിശേഷണമുള്ള സ്റ്റേഡിയം ലോകത്തിന് മുന്നിൽ ആദ്യമായി പ്രദർശിപ്പിക്കുന്നത്.

ഖത്തറിൽ അൽ റയാനിലുള്ള എജ്യുക്കേഷൻ സിറ്റിയിലാണ് ഈ സ്റ്റേഡിയം നിർമിച്ചിരിക്കുന്നത്. 40,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാണിത്. ഇക്കുറി ഡിസംബർ പതിനെട്ടിനുള്ള ക്ലബ് ലോകകപ്പ് ആദ്യ സെമി ഫൈനൽ മത്സരം ഈ സ്റ്റേഡിയത്തിൽ നടത്താനാണ് തീരുമാനം. അന്നേദിവസം ഖത്തറിന്റെ ദേശീയ ദിനം കൂടിയാണ്. അതിനാൽ തന്നെയാണ് ഈ മത്സരത്തോടെ സ്റ്റേഡിയം തുറക്കാൻ തീരുമാനിച്ചത്.

-Advertisement-

ചാമ്പ്യൻസ് ലീ​ഗ് ജേതാക്കളായ ലിവർപൂളാണ് സെമി മത്സരത്തിൽ പങ്കെടുക്കുന്ന ഒരു ടീം. ലിവർപൂളിന് നേരിട്ട് സെമി സ്ഥാനം ലഭിച്ചിട്ടുണ്ട്. ആദ്യ രണ്ട് റൗണ്ട് പോരാട്ടങ്ങൾ വിജയിക്കാനായാൽ ഖത്തറിലെ സൂപ്പർ ക്ലബായ അൽ സാദായിരിക്കും സെമിയിൽ ലിവർപൂളിന്റെ എതിരാളി.