SHARE

ഖത്തർ ഫുട്ബോൾ ലോകകപ്പിൽ കളിയുടെ സമയം വർദ്ദിപ്പിക്കുമെന്ന അഭ്യൂഹം സാമൂഹ്യ മാധ്യമങ്ങളിലും ചില മുഖ്യധാര മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു ഫുട്ബോൾ ഇറ്റലിയയുടെ ഒരു വാർത്തയെ അടിസ്ഥാനപ്പെടുത്തിയാണ് അഭ്യൂഹങ്ങൾ പരന്നത് .എന്നാൽ ഈ വാർത്തകളെ പൂർണമായി തള്ളി രംഗത്ത് വന്നിരിക്കുകയാണ് ഫിഫ

മത്സരത്തിന്റെ ദൈർഘ്യം കൂട്ടാൻ ആലോചിച്ചിട്ട് പോലുമില്ല എന്ന് ഫിഫ വ്യക്തമാക്കി ഖത്തറിൽ എന്നല്ല ഒരു ടൂർണമെന്റിലും സമയം നീട്ടില്ലെന്നാണ് ഫിഫ അറീയിച്ചത് .ഗ്രൗണ്ടിൽ കളി നടക്കുന്ന സമയം കുറവാണ് എന്നത് കൊണ്ടാണ് ഫിഫ സമയം കൂട്ടുന്നത് എന്നാണ് വ്യാജ പ്രചരണം നടത്തിയത് എന്നാൽ വാർത്തകൾക്ക് ഫിഫ നേരിട്ട് വ്യക്തത വരുത്തിയതോടെ അഭ്യൂഹങ്ങൾക്കും ആകാംക്ഷകൾക്കും വിരാമമായിരിക്കുകയാണ്