SHARE

ഇന്ത്യയ്ക്കെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന മൂന്ന് മത്സര ടി20 പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ക്വിന്റൺ ഡികോക്കാണ് ടീമിനെ നയിക്കുന്നത്. വാൻഡർഡസനാണ് ഉപനായക‌ൻ. ലോകകപ്പിൽ ടീമിന്റെ നായകനായിരുന്ന ഫാഫ് ഡുപ്ലെസിസ് ടി20 ടീമിലില്ല.

അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനെ മുൻ നിർത്തിയുള്ള സംഘത്തെയാണ് ഇപ്പോൾ ദക്ഷിണാഫ്രിക്ക തിരഞ്ഞെടുത്തിരിക്കുന്നത്‌. ടെംബ ബാവുമ, ആൻ റിച്ച് നോർത്തെ, ഫോർട്ടുയിൻ എന്നിവരാണ് ടീമിൽ പുതുതായി എത്തിയിരിക്കുന്നത്. അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിൽ മൂന്ന് ടി20 മത്സരങ്ങളാണുള്ളത്. സെപ്റ്റംബർ 15 ന് ധർമ്മശാലയിലാണ് ആദ്യ മത്സരം നടക്കുക. സെപ്റ്റംബർ 18 ന് മൊഹാലിയിൽ രണ്ടാം ടി20 യും, സെപ്റ്റംബർ 22 ന് ബെംഗളൂരുവിൽ മൂന്നാം ടി20 യും നടക്കും.

ടീം ഇങ്ങനെ – ക്വിന്റൺ ഡികോക്ക് (ക്യാപ്റ്റൻ), വാൻഡർഡസൻ, ടെംബ ബാവുമ, ജൂനിയർ ഡാല, ഫോർട്ടൂയിൻ, ബ്യൂറൻ ഹെൻഡ്രിക്ക്സ്, റീസ ഹെൻഡ്രിക്ക്സ്, ഡേവിഡ് മില്ലർ, ആൻ റിച്ച് നോർത്തെ, ആൻഡിലെ ഫെഖ്ലുക്വായോ, ഡ്വെയിൻ പ്രിട്ടോറിയസ്, കാഗിസോ റബാഡ, ടബ്രായിസ് ഷംസി, ജോൺ ജോൺ സ്മട്.