SHARE

ഓസ്ട്രേലിയയും, ദക്ഷിണാഫ്രിക്കയും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന ഏക ടി20 മത്സരത്തിനിടെ ക്രിക്കറ്റ് പ്രേമികൾ സാക്ഷ്യം വഹിച്ചത് ക്രിക്കറ്റിലെ ഏറ്റവും മോശം പന്തുകളിലൊന്നിന്. ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ കാഗിസോ റബാഡയ്ക്ക് പറ്റിയ അബദ്ധമായിരുന്നു ഈ ബോളിലേക്ക് നയിച്ചത്. എന്നാൽ അമ്പയർ പന്ത് ഡെഡ് ബോൾ വിളിക്കുകയായിരുന്നു.

ഓസ്ട്രേലിയൻ ബാറ്റിംഗിന്റെ ഒൻപതാം ഓവറിലായിരുന്നു‌ സംഭവം. ഗ്ലെൻ മാക്സ് വെല്ലിനെതിരെ പന്തെറിയാൻ ഓടിയെത്തിയ റബാഡയ്ക്ക് പിഴച്ചു. കൈയ്യിൽ നിന്ന് വഴുതിയ പന്ത് പോയത് പോയിന്റ് ഫീൽഡറുടെ അടുത്തേക്ക്. റബാഡയ്ക്ക് അബദ്ധം പറ്റിയതോടെ ഗ്രൗണ്ടിലും കാണികളിലും ചിരിപടർന്നു. തുടർന്ന് ആ പന്ത് നോബോൾ വിളിക്കണോ എന്ന കാര്യത്തിൽ അമ്പയർമാരുടെ ചർച്ച. എന്നാൽ ചർച്ചയ്ക്കൊടുവിൽ പന്ത് ഡെഡ് ബോൾ വിളിക്കാൻ അമ്പയർമാർ തീരുമാനിക്കുകയായിരുന്നു.