SHARE

വിഖ്യാത സ്പാനിഷ് പരിശീലകൻ റാഫേൽ ബെനിറ്റസ് ചൈനീസ് ക്ലബ് ദാലിയൻ പ്രൊഫെഷനലുമായി വേർപിരിഞ്ഞു. കോവിഡ് ആശങ്കകൾക്കിടെ കിടുംബത്തിന് പിന്തുണ നൽകണമെന്ന കാരണം പറഞ്ഞാണ് ബെനിറ്റസ് ക്ലബ് വിട്ടത്. ബെനിറ്റസ് തന്നെ ഇക്കാര്യം അറിയിച്ചു.

2019-ലാണ് ബെനിറ്റസ് ഡാലിയന്റെ ചുമതലയേൽക്കുന്നത്. തുടകത്തിൽ അത്ര മികച്ച പ്രകടനമൊന്നും പുറത്തെടുക്കാൻ ബെനിറ്റസിന്റെ സംഘത്തിനായില്ല. എന്നാൽ പുതകിയ സീസണിനായി ടീം ഒരുങ്ങുന്നതിനിടെയാണ് ഇന്നലെ ക്ലബ് വിടാനുള്ള തീരുമാനം ബെനിറ്റസ് പ്രഖ്യാപിച്ചത്. തന്റെ വെബ്സൈറ്റിലെഴുതിയ കുറിപ്പിലാണ് ബെനിറ്റസ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അതേസമയം ചൈനീസ് ക്ലബ് വിട്ട് സ്പെയിനിലേക്ക് മടങ്ങുമെങ്കിലും ബെനിറ്റസ് എപ്പോഴും അഭ്യൂഹങ്ങൾക്ക് നടുവിലാകും. മുൻ ക്ലബായ ന്യൂകാസിൽ യുണൈറ്റഡിലേക്ക് ബെനിറ്റസ് തിരിച്ചെത്തുമോയെന്ന ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. ന്യൂകാസിൽ ക്ലബുടമ മൈക്ക് ആഷ്ലിയുമായി ഉടക്കിയാണ് പോയതെങ്കിലും, ബെനിറ്റസിന് നല്ല ആരാധകപിന്തുണയിപ്പോഴുമുണ്ട്.