SHARE

മലയാളി സെന്റർ ഫോർവേഡ് മുഹമ്മദ് റാഫി വീണ്ടും കേരള ബ്ലാസ്റ്റേഴ്സിൽ. കാസർഗോഡ് സ്വദേശിയായ റാഫി ചെന്നൈയനുമായുള്ള കരാർ അവസാനിച്ചതോടെയാണ് കേരളത്തിലേക്ക് തിരിച്ചെത്തുന്നത്. രണ്ട് വർഷത്തിന് ശേഷമാണ് ബ്ലാസ്റ്റേഴ്സിലേക്ക് റാഫി തിരിച്ചെത്തുന്നത്.

2004 ൽ എസ്‌.ബി.ടിയിലാണ് റാഫി പ്രൊഫഷണൽ ഫുട്ബോൾജീവിതം ആരംഭിച്ചത്. കൂടാതെ, 2009-10 ഐ ലീഗിൽ ഒരിന്ത്യൻ കളിക്കാരന്റെ എക്കാലത്തെയും മികച്ച സ്ട്രൈക്ക് റെക്കോർഡായ 14 ഗോളുകൾ നേടിക്കൊണ്ട് മഹീന്ദ്ര യുണൈറ്റഡിന്റെ പ്ളേയർ ഓഫ് ദി ഇയർ പുരസ്‌കാരം നേടി. ഹെഡ്ഡറുകളിലൂടെ ഗോളുകൾനേടുന്നതിൽ മികവുപുലർത്തുന്ന കളിക്കാരനാണ് റാഫി.

എ.ടി.കെയിലൂടെ ഐ.എസ്.എല്ലിൽ എത്തിയ റാഫി മൂന്നാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ചിരുന്നു. ചർച്ചിൽ ബ്രദേഴ്‌സ്, മുംബൈ എഫ്.സി, ഡി.എസ്‌.കെ ശിവാജിയൻസ്, മുംബൈ ടൈഗേഴ്‌സ് എന്നീ ക്ലബ്കൾക്കായും കളിച്ചിട്ടുണ്ട്

രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ബ്ലാസ്റ്റേഴ്സിൽ തിരിച്ചെത്തുന്നതിൽ അതീവ സന്തുഷ്ടനാണ്. ഒരു കൂട്ടം പ്രതിഭാധനരായ കളിക്കാർക്കൊപ്പം ഹോം ടീമിനെ പ്രതിനിധീകരിക്കുന്നതിനുള്ള അവസരം അംഗീകാരമായി കാണുന്നു. ഐ‌.എസ്‌.എൽ കിരീടം ചൂടുകയാണ് ഇപ്പോൾ ഏക ലക്ഷ്യം, അതിനായി കളിക്കളത്തിലും പുറത്തും കഴിവിൻഫെ 100 ശതമാനവും പരിശ്രമിക്കും. ഹോം സ്റ്റേഡിയത്തെ ആരാധക പിന്തുണയാൽ വീണ്ടും ഒരു മഞ്ഞകോട്ടയാക്കി മാറ്റുന്നത് കാണുവാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്, റാഫി പറയുന്നു.

മികവുറ്റ ഗോൾ സ്‌കോററും ഇന്ത്യയിലെ ഒന്നാന്തരം സ്‌ട്രൈക്കറുമാരിൽ ഒരാളുമാണ് റാഫി. ഹെഡറുകളിലൂടെ ഗോൾനേടുന്നതിൽ രാജ്യത്തെ മികച്ച കളിക്കാരനും. ബോക്സിനുള്ളിലെ റാഫിയുടെ ഫസ്റ്റ് ടച്ച് എല്ലായ്പ്പോഴും മികച്ചതാണ്. ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള മൂന്നാം സീസണിലെ റാഫിയുടെ പ്രകടനം മികച്ചതായിരുന്നു. വരാനിരിക്കുന്ന സീസണിൽ റാഫിയുടെ മികച്ച ഫോം ഞങ്ങൾ പ്രതീക്ഷിക്കുന്നു, സഹപരിശീലകൻ ഇഷ്ഫാക്ക് അഹമ്മദ് പറയുന്നു