SHARE

ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയുടെ മികവാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചതെന്ന് ഓപ്പണര്‍ രോഹിത് ശര്‍മ്മ. സൂപ്പര്‍ ഓവറിലേയ്ക്ക് മത്സരമെത്തിച്ചത് ഷമിയായിരുന്നെങ്കില്‍ സൂപ്പര്‍ ഓവറില്‍ തകര്‍ത്തടിച്ച് വിജയം സമ്മാനിച്ചത് രോഹിത് ശര്‍മ്മയായിരുന്നു. മത്സരശേഷം പ്രതികരിക്കുകയായിരുന്നു രോഹിത് ശര്‍മ്മ. മത്സരശേഷം ഇരുവര്‍ക്കും അഭിനന്ദന പ്രവാഹമാണ് .

തന്റെ രണ്ട് സിക്‌സറുകളല്ല മറിച്ച് ഷമിയുടെ ഓവറാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചതെന്ന് രോഹിത് ശര്‍മ്മ പറഞ്ഞു. ന്യൂസിലാന്‍ഡ് നിരയിലെ ഏറ്റവും മികച്ച താരങ്ങളെയാണ് ഷമി പുറത്താക്കിയതെന്നും രോഹിത് പറഞ്ഞു. മഞ്ഞ് ഉള്ള സമയത്ത് ഒമ്പത് റണ്‍സ് പ്രതിരോധിക്കുക എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു.

അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 9 റണ്‍സായിരുന്നു ആദ്യ പന്ത് സിക്‌സറിന് പറത്തിയ ടെയ്‌ലര്‍ ന്യൂസിലന്‍ഡിനെ വിജയത്തിലേക്കടുപ്പിച്ചെങ്കിലും. പിന്നീട് ശക്തമായി തിരിച്ചുവന്ന ഷമി ബാക്കിയുള്ള 4 പന്തുകളില്‍ 2 റണ്‍സ് മാത്രമാണ് വിട്ടു നല്‍കിയത്.

ഇതിനിടെ 48 പന്തില്‍ 8 ബൗണ്ടറികളും, 6 സിക്‌സറുകളുമടക്കം 95 റണ്‍സ് നേടിയ വില്ല്യംസണ്‍ പുറത്തായി. അവസാന പന്തില്‍ ജയിക്കാന്‍ ഒരു റണ്‍സ് വേണ്ടിയിരിക്കേ ടെയ്‌ലറെ പുറത്താക്കി ഷമി മത്സരം ടൈയിലെത്തിച്ചു. തുടര്‍ന്നായിരുന്നു സൂപ്പര്‍ ഓവര്‍.