SHARE

ടി.വി ഷോയിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ ഇന്ത്യൻ താരങ്ങളായ ഹർദിക്ക് പാണ്ഡ്യക്കും കെ.എൽ.രാഹുലിനും സസ്പെൻഷൻ. അന്വേഷണവിധേയമായാണ് ഇരുവരേയും സസ്പൻഡ് ചെയ്തിരിക്കുന്നത്. ബി.സി.സി.ഐ,കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രറ്റേഴ്സ് തലവൻ വിനോദ് റായിയാണ് ഇക്കാര്യം അറിയിച്ചത്.

രണ്ട് മത്സരങ്ങളിൽ നിന്ന് താരങ്ങൾക്ക് വിലക്കേർപ്പെടുത്തുെമന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാലിപ്പോൾ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സമിതിയെ കൂടി നിയോ​ഗിക്കണമെന്ന് നിർദേശം വന്നതോടെ, ഇരുതാരങ്ങൾക്കും ഏകദിന പരമ്പര മുഴുവൻ നഷ്ടമാകും. അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് ഇരുവർക്കും വീണ്ടും കാരണം കാണിക്കൽ നോട്ടീസ് അയക്കും ഇരുതാരങ്ങളേയും ഇന്ത്യയിലേക്ക് തിരിച്ചയക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

പ്രശസ്ത സംവിധായകൻ കരൺ ജോഹാറിന്റെ കോഫി വിത് കരൺ എന്ന പരിപാടിയിലാണ് ഇരുവരുടേയും അതിരുകടന്ന സംസാരങ്ങൾ. ടി.വി ഷോ പുറത്തുവന്നതോടെ ഇരുവരുടേയും പരാമർശങ്ങൾ വിവാദമായി. തുടർന്ന് പാണ്ഡ്യ മാപ്പ് പറഞ്ഞെങ്കിലും കാര്യങ്ങൾ കൈവിട്ടുപോയ. ടീം നായകൻ വിരാട് കോഹ്ലിയും താരങ്ങളെ തള്ളിപ്പറഞ്ഞു.