SHARE

ഇം​ഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് മത്സരം നാളെ തുടങ്ങാനിരിക്കുകയാണ്. കഴിഞ്ഞ വർഷം നടന്ന പരമ്പരയിൽ നിന്ന് മാറ്റിവച്ച ഒരു മത്സരമാണ് നാളെ തുടങ്ങുന്നത്. കോവിഡ് ബാധിച്ച ക്യാപ്റ്റൻ രോഹിത് ശർമയുടെ മത്സരത്തിലെ പങ്കാളിത്തം ഇപ്പോഴും ഉറപ്പുപറയാറായിട്ടില്ല.

മുൻ ക്യാപ്റ്റനും സൂപ്പർതാരവുമായ വിരാട് കോഹ്ലിയുടെ സമീപകാലത്ത ഫോം ഇന്ത്യൻ ആരാധകർക്ക് ആശങ്ക പകരുന്നുണ്ട്. ഇം​ഗ്ലണ്ടിലെത്തിയശേഷം കഴിഞ്ഞ ദിവസം നടന്ന സന്നാഹമത്സരത്തിൽ കോഹ്ലി നന്നായി ബാറ്റ് വീശിയത് ആരാധകരെ തൃപ്തിപ്പെടുത്തി. എങ്കിലും താരത്തിന്റെ സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ് തുടരുകയാണ്. എന്നാൽ കോഹ്ലിയിൽ നിന്ന് വേണ്ടത് സെഞ്ച്വറിയല്ല എന്നാണ് ഇന്ത്യൻ പരിശീലകൻ രോഹുൽ ​​ദ്രാവിഡ് പറയുന്നത്. പത്രസമ്മേളനത്തിലായിരുന്നു ദ്രാവിഡിന്റെ ഈ പ്രതികരണം.

ഞാൻ കണ്ടതിൽ വച്ച് ഏറ്റവും കഠിനാധ്വാനിയായ കളിക്കാരിലൊരാളാണ് കോഹ്ലി, നല്ല പ്രകടനം നടത്താൻ കോഹ്ലിക്ക് എന്തെങ്കിലും പ്രചോദനം വേണമെന്ന് ഞാൻ കരുതുന്നില്ല, സെഞ്ച്വറിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ട കാര്യമില്ല, ആളുകൾ കരുതുന്നത് സെഞ്ച്വറിയടിക്കുക എന്നത് വലിയ വിജയമാണെന്നാണ്, എന്നാൽ കോഹ്ലിയിൽ നിന്ന് ടീമിന് വേണ്ടത്, വിജയം സമ്മാനിക്കുന്ന പ്രകടനങ്ങളാണ്, ഡ്രെസിങ് റൂമിൽ ഇപ്പോഴും പല താരങ്ങളേയും പ്രചോദിപ്പിക്കുന്നത് കോഹ്ലിയാണ്, ദ്രാവിഡ് പറഞ്ഞു.