SHARE

കൊൽക്കത്തയിൽ ആരംഭിച്ച ഇന്ത്യാ ശ്രീലങ്കാ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം. മഴയെത്തുടർന്ന് ആദ്യ സെഷൻ പൂർണമായി നഷ്ടപ്പെട്ട മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു.

ശിഖാർ ധവാനും കെ എൽ രാഹുലും ചേർന്നാണ് ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിംഗ് ബാറ്റിംഗിനിറങ്ങിയത്. മത്സരത്തിന്റെ ആദ്യ പന്തിൽത്തന്നെ രാഹുലിനെ വീഴ്ത്തി ലങ്കൻ പേസ് ബൗളർ ലക്മൽ ഇന്ത്യയെ ഞെട്ടിക്കുകയായിരുന്നു.വിക്കറ്റ് കീപ്പർ ഡിക്ക് വെല്ല പിടിച്ചാണ് രാഹുൽ കൂടാരം കയറിയത്.

രാഹുലിനെ കൂടാതെ അഞ്ച് ഇന്ത്യൻ ബാറ്റ്സ്മാന്മാരാണ് ഒരു ടെസ്റ്റ് മത്സരത്തിന്റെ ആദ്യ പന്തിൽ പുറത്തായിട്ടുള്ളത്. സുനിൽ ഗവാസ്കർ ( 3 പ്രാവശ്യം ), സുധീർ നായിക്ക്, ഡബ്ല്യൂ വി രാമൻ, എസ് എസ് ദാസ്, വസീം ജാഫർ എന്നിവരാണ് സമാന രീതിയിൽ നേരത്തെ പുറത്തായിട്ടുള്ളത്.

രാഹുലിന് പിറകേ 8 റൺസെടുത്ത ശിഖാർ ധവാനെയും ലക്മൽപുറത്താക്കുമ്പോൾ ഇന്ത്യൻ സ്കോർ 13 മാത്രം .
അവസാന വിവരം കിട്ടുമ്പോൾ എട്ട് ഓവറുകളിൽ 17-1 എന്ന നിലയിലാണ് ടീം ഇന്ത്യ. എട്ട് റൺസുമായി ചേതശ്വർ പുജാരയും രണ്ണൊന്നുമെടുക്കാതെ വിരാട് കോലിയുമാണ് ക്രീസിൽ