SHARE

കൂടുതല്‍ കാണികളെ ഗ്യാലറിയിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡേ -നൈറ്റ് ടെസ്റ്റ് ആരംഭിക്കുന്നത്. എന്നാല്‍ കൂടുതല്‍ കാണികളെ എത്തിക്കാന്‍ ഇത് മാത്രം മതിയാവില്ലെന്നാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ഇപ്പോള്‍ ക്രിക്കറ്റ് അക്കദാമി മേധാവിയുമായ രാഹുല്‍ ദ്രാവിഡ് പറയുന്നത്.

ഡേ-നൈറ്റ് രീതിയിലേയ്ക്ക് ടെസ്റ്റ് മത്സരങ്ങള്‍ മാറ്റുന്നത് ആളുകള്‍ കൂടുതല്‍ വരാന്‍ കാരണമാകും. എന്നാല്‍ അതുമാത്രം മതിയാവില്ല രാഹുല്‍ പറയുന്നു. ഒരു ടെസ്റ്റ് കലണ്ടര്‍ ഉണ്ടാക്കണം. അതനുസരിച്ച് മത്സരങ്ങള്‍ നടക്കണം അപ്പോള്‍ ആളുകള്‍ക്ക് മുന്‍ കൂട്ടി പ്ലാന്‍ ചെയ്യാന്‍ സാധിക്കും.

ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും മത്സരങ്ങള്‍ മടക്കുന്നത് സമയക്രമമനുസരിച്ചാണ്. അതു കൊണ്ട് അവിടെ ടെസ്റ്റ് കാണാന്‍ ആളുകളുണ്ട് രാഹുല്‍ പറഞ്ഞു. ആഷസ് ടെസ്റ്റും, ഡിസംബറിലെ ബോക്‌സിംഗ് ഡേ ടെസ്റ്റും ജൂലൈയിലെ ലോര്‍ഡ്‌സ് ടെസ്റ്റും ഇതിനുദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ സ്റ്റേഡിയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതും ഒരാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സീറ്റിംഗും ടോയിലറ്റ് സംവിധാനവും പാര്‍ക്കിംഗ് സൗകര്യവും കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.