കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മില്‍ നടന്ന് കൊണ്ടിരിക്കുന്ന ഐ പി എല്‍ മത്സരം മഴ തടസ്സപ്പെടുത്തുന്നു. കളി നിര്‍ത്തിവെക്കുമ്പോള്‍ 7 ഓവറില്‍ 52-1 എന്ന നിലയിലാണ് കൊല്‍ക്കത്ത.
മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈേേസഴ്സ് കൊല്‍ക്കത്തയെ ബാറ്റിംഗിനയക്കുകയായിരുന്നു. 31 റണ്‍സെടുത്ത ക്രിസ് ലിന്നും 18 റണ്‍സെടുത്ത നിതീഷ് റാണയുമാണ് ക്രീസിലുള്ളത്. 3 റണ്‍സെടുത്ത ഉത്തപ്പയാണ് പുറത്തായത്. കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഉത്തപ്പയാണ് ഇന്ന് ലിന്നിനൊപ്പം ഓപ്പണിംഗില്‍ ഇറങ്ങിയത്. എന്നാല്‍ മൂന്നാമത്തെ ഓവറില്‍ ഉത്തപ്പ ഭുവനേശ്വര്‍ കുമാറിന് വിക്കറ്റ് സമ്മാനിക്കുകയായിരുന്നു.
കൊല്‍ക്കത്ത നിരയില്‍ അണ്ടര്‍ 19 താരങ്ങളായ ശിവം മാവിയും ശുഭ്മാന്‍ ഗില്ലും ഇന്ന് കളിക്കുന്നുണ്ട്. ഐ പി എല്ലില്‍ ഇന്ന് വൈകീട്ട് നടന്ന മത്സരത്തില്‍ ഡല്‍ഹി മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയിരുന്നു.