SHARE

ആഷസ് പരമ്പരിയിലെ മൂന്നാം ടെസ്റ്റിന് കനത്ത വെല്ലുവിളിയായി മഴ. ടെസ്റ്റിന്റെ ആദ്യം ദിവസം തന്നെ മഴ ഇടപെട്ടതോടെ പല തവണ മത്സരം നിർത്തിവയ്ക്കേണ്ടിവന്നു

ലീഡ്സിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ മഴയെത്തുടർന്ന് ടോസ് തന്നെ വൈകി. ഒടുവിൽ മഴ മാറിനിന്നപ്പോൾ ടോസ് നേടിയ ഇം​ഗ്ലണ്ട് ഓസീസിനെ ബാറ്റിങ്ങിനയച്ചു. എന്നാൽ ബാറ്റങ്ങ് ആരംഭിച്ച ഓസീസിന് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. സ്കോർ വെറും എട്ടിൽ നിൽക്കെ അവർക്ക് ഓപ്പണർ മാർക്കസ് ഹാരിസിനെ നഷ്ടമായി. ജോഫ്ര ആർച്ചറിനായിരുന്നു വിക്കറ്റ്. ഇതിനുപിന്നാലെ മഴയും പെയ്തതോടെ കളി തൽക്കാലത്തേക്ക് മുടങ്ങി.

തുടർന്ന് ഉച്ചഭക്ഷണം നേരത്തെയാകി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് സ്കോർ 25-ൽ എത്തിയപ്പോൾ രണ്ടാം വിക്കറ്റും നഷ്ടമായി. എട്ട് റൺസെടുത്ത ഉസ്മാൻ ഖവാജയെ സ്റ്റുവർട്ട് ബ്രോഡാണ് പുറത്താക്കിയത്. തുടർന്ന് ഈ റൺസിനൊപ്പം 14 റൺസ് കൂടി കൂട്ടിച്ചേർത്തപ്പോൾ മഴ വീണ്ടും കളിമുടക്കി. ഡേവിഡ് വാർണറും, മാർനഷ് ലബുഷെയിനുമാണ് ക്രീസലുള്ളത്.