SHARE

പുതിയ സീസണില്‍ രണ്ടും കല്പിച്ചാണ് രാജസ്ഥാന്‍ റോയല്‍സെന്ന് തോന്നുന്നു. ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയ ടീം മാനേജ്‌മെന്റ് ജേഴ്‌സിയിലും കൈവച്ചിരിക്കുകയാണ്. പുതിയ സീസണില്‍ പരമ്പരാഗത നീല നിറത്തിനു പകരം പിങ്ക് ജേഴ്‌സിയിലാകും കളിക്കാനിറങ്ങുക. കഴിഞ്ഞ വര്‍ഷങ്ങളില്‍ ചില മത്സരങ്ങള്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് പിന്തുണയുമായി പിങ്ക് ജേഴ്‌സിയണിഞ്ഞിരുന്നു ടീം. ഇത്തവണ പൂര്‍ണമായും പിങ്കിലേക്ക് മാറി ഭാഗ്യം പരീക്ഷിക്കുകയാണ് ടീം.

ഐപിഎല്ലില്‍ ജേഴ്‌സിയുടെ നിറം മാറ്റുന്നത് സാധാരണയാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ആദ്യ സീസണുകളില്‍ കറുത്ത നിറമാണ് അണിഞ്ഞിരുന്നത്. ചില ജോത്സ്യരുടെ ഉപദേശപ്രകാരം അവര്‍ കറുപ്പ് നിറം മാറ്റുകയും ചെയ്തു. ലോഗോയിലും ഷാരുഖ് ഖാന്റെ ടീം ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. പുതിയ ജേഴ്‌സിയില്‍ മികച്ച പ്രകടനമാണ് കൊല്‍ക്കത്ത പിന്നീട് നടത്തിയതും.