SHARE

കഴിഞ്ഞ സീസണിലാണ് രാജസ്ഥാൻ യുണൈറ്റഡ് ഐ-ലീ​ഗിൽ അരങ്ങേറിയത്. ഒരുപാട് പരിമിതികൾക്കിടയിൽ നിന്ന് വന്ന അവർ ഐ-ലീ​ഗിൽ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. ലീ​ഗിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ അവർക്കായി.

സീസണിൽ രാജസ്ഥാന്റെ കുതിപ്പിന് പിന്നിൽ നിർണായക പങ്ക് വഹിച്ചവരിലൊരാൾ ഉസ്ബകിസ്ഥാൻ താരം സർദോർ ജാഖനോവായിരുന്നു. ഏഷ്യൻ ക്വോട്ടയിൽ രാജസ്ഥാനിലെത്തിയ ഈ മിഡ്ഫീൽഡർ, 14 മത്സരങ്ങൾ കളിച്ചു. മൂന്ന് ​ഗോളും ഈ താരം നേടി. ഇപ്പോൾ ഐ-ലീ​ഗിലെ മികച്ച പ്രകടനം അവർത്തിക്കുന്നതിനൊപ്പം ഡ്യൂറാൻഡ് കപ്പടക്കമുള്ള ടൂർണമെന്റുകളിലും തിളങ്ങാൻ പദ്ധതിയിടുമ്പോൾ ജാഖനോവിന്റെ സേവനം രാജസ്ഥാന് ലഭിക്കില്ല എന്നാണ് സൂചന.

സ്പോർട്സ്കീഡയുടെ റിപ്പോർട്ട് അനുസരിച്ച ജാഖനോവ് രാജസ്ഥാൻ വിടും. ഐ-ലീ​ഗിലെ തന്നെ ക്ലബായ നെറോക്ക ഈ താരത്തെ റാഞ്ചുമെന്നാണ് റിപ്പോർട്ട്. നെറോക്കയുമായി ജാഖനോവ് ഒരു വർഷത്തെ കരാർ ഒപ്പുവയക്കുമെന്നും റിപ്പോർട്ടിലുണ്ട്.