SHARE

ഐപിഎല്ലിന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് ടീമിലെ താരങ്ങൾ രണ്ടു ടീമായി തിരിഞ്ഞ് കഴിഞ്ഞ ദിവസം പരിശീലന മത്സരം കളിച്ചിരുന്നു. സൂപ്പർ താരങ്ങളായ റോബിൻ ഉത്തപ്പ, സഞ്ജു സാംസൺ എന്നിവരായിരുന്നു ഈ മത്സരത്തിൽ ടീമുകളുടെ നായകന്മാർ. റൺ മഴ ഒഴുകിയ മത്സരത്തിനൊടുവിൽ റോബിൻ ഉത്തപ്പ നയിച്ച ടീം, സഞ്ജു സാംസണിന്റെ ടീമിനെ രണ്ട് റൺസിന് പരാജയപ്പെടുത്തുകയായിരുന്നു.‌

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഉത്തപ്പയുടെ ടീം നിശ്ചിത 20 ഓവറിൽ നേടിയത് 204/2 എന്ന കൂറ്റൻ സ്കോർ. 27 പന്തിൽ 56 റൺസ് നേടിയ മനാൻ വോറയും, 32 പന്തിൽ 59 റൺസടിച്ച രാഹുൽ തേവാതിയയുടേയും ബാറ്റിംഗാണ് ഉത്തപ്പയുടെ സംഘത്തെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്.

-Advertisement-

205 റൺസെന്ന പടു കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്ന സഞ്ജുവിന്റെ ടീമിനായി ഇന്ത്യൻ അണ്ടർ 19 ടീമിന്റെ സ്റ്റാർ ബാറ്റ്സ്മാൻ യാശ്വസി ജൈസ്വാൾ മികച്ച തുടക്കമാണ് സമ്മാനിച്ചത്. 22 പന്തിൽ 37 റൺസാണ് ഇടം കൈയ്യൻ ഓപ്പണർ നേടിയത്. നായകൻ സഞ്ജു 34 പന്തിൽ 55 റൺസ് നേടിയപ്പോൾ, 45 പന്തിൽ 57 റൺസെടുത്ത അനൂജ് റാവത്തും അവർക്കായി തിളങ്ങി‌. എന്നാൽ ലക്ഷ്യത്തിന് രണ്ടു റൺസ് അകലെ അവർ പോരാട്ടം അവസാനിപ്പിക്കുക യായിരുന്നു.