SHARE

കൈമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് ഈ ചൊവ്വാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനാകാനൊരുങ്ങുന്ന രാജസ്ഥാൻ റോയൽസിന്റെ ഓസീസ് സൂപ്പർ താരം സ്റ്റീവ് സ്മിത്ത്, വരും സീസൺ ഐപിഎല്ലിൽ കളിക്കില്ലെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു.‌ ഇപ്പോളിതാ സ്മിത്തിന് പകരം താരത്തെ ടീമിൽ ഉൾപ്പെടുത്താൻ ബിസിസിഐയുടെ അനുമതി തേടിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് മാനേജ്മെന്റ്. മുംബൈ മിററാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.

അതേ സമയം വിവാദമായ പന്ത് ചുരണ്ടൽ വിവാദത്തിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ സ്മിത്തിന് വിലക്കിനെത്തുടർന്ന് കഴിഞ്ഞ വർഷവും ഐപിഎല്ലിൽ കളിക്കാനായിരുന്നില്ല. ഇതേത്തുടർന്ന് കഴിഞ്ഞ സീസണിലും സ്മിത്തിന് പകരക്കാരനെ തേടേണ്ട അവസ്ഥ രാജസ്ഥാന് വന്നിരുന്നു. ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഹെൻറിച്ച് ക്ലാസനായിരുന്നു കഴിഞ്ഞ സീസണിൽ സ്മിത്തിന് പകരക്കാരനായി രാജസ്ഥാനിലെത്തിയത്. എന്നാൽ ഇത്തവണ സീസണ് മുൻപ് രാജസ്ഥാൻ, ക്ലാസനെ ടീമിൽ നിന്നൊഴിവാക്കുകയായിരുന്നു.