ആദ്യ പന്തിൽ തന്നെ ഗോൾഡൻ ഡക്കായ ക്യാപ്റ്റൻ ഡുപ്ലസിയുടെ ഞെട്ടലിൽ തളരാതെ രക്ഷാ ദൗത്യം ഏറ്റെടുത്ത് യുവ താരം രജത് പഠിതാർ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ലക്നൗ സൂപ്പര്‍ ജയന്റസിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു മികച്ച സ്കോര്‍. നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് അടിച്ചെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ബാംഗ്ലൂരിനു വളരെ മോശം തുടക്കമാണ് ലഭിച്ചത്.ഡ്യൂപ്ലസി പുറത്തായ ശേഷം പഠിതാർ പതിയെ സ്കോർ ചലിപ്പിക്കുകയായിരുന്നു
വീരാട് കോഹ്ലിയെ ഒരറ്റത്ത് നിര്‍ത്തി രജത് പഠിതാര്‍ അഴിഞ്ഞാടുകയായിരുന്നു. കോഹ്ലിയുമൊത്ത് 66 റണ്‍സാണ് കൂട്ടിചേര്‍ത്തത്. പിന്നീട് മധ്യനിരയില്‍ ബാംഗ്ലൂരിന്റെ വിക്കറ്റുകള്‍ വീണു പോവുമ്പോഴും രജത് പഠിതാര്‍ ക്രീസില്‍ നിന്നു. അവസാന നിമിഷം ദിനേശ് കാര്‍ത്തികുമൊത്ത് ഫിനിഷിങ്ങ് ചെയ്താണ് പഠിതാര്‍ മടങ്ങിയത്.
മത്സരത്തില്‍ സെഞ്ചുറി കണ്ടെത്തിയ താരം അവസാന ബോള്‍ വരെ നേരിട്ടാണ് മടങ്ങിയത്. മത്സരത്തില്‍ 54 പന്തില്‍ 12 ഫോറും 1 സിക്സും സഹിതം 112 റണ്‍സാണ് നേടിയത്. കഴിഞ്ഞ സീസണില്‍ പകരക്കാരനായി എത്തിയ താരമാണ് രജത് പഠിതാര്‍. ഇത്തവണ കിട്ടിയ അവസരങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞു. 16(16), 52(32) 21(15) 48(38) 26(21) എന്നിങ്ങനെയാണ് താരത്തിന്റെ പ്രകടനം. 49 പന്തില്‍ സെഞ്ചുറി നേടിയ താരം ഈ സീസണിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയാണ് കണ്ടെത്തിയത്.