SHARE

സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് ക്രൊയേഷ്യൻ മിഡ്ഫീൽഡറായ ഇവാൻ റാക്കിറ്റിച്ച്. ബാഴ്സലോണയുടെ സമീപകാല നേട്ടങ്ങളിലെല്ലാം ശ്രദ്ധേയ പങ്കാളിത്തമുള്ള റാക്കിറ്റിച്ച് എന്നാലിപ്പോൾ ക്ലബുമായി ഇടഞ്ഞുനിൽക്കുകയാണ്.

നെതർലൻഡ് താരം ഫ്രാങ്കി ഡി ജോങ് എത്തിയപ്പോൾ തന്നെ ബാഴ്സയിൽ റാക്കിറ്റിച്ചിന്റെ സ്ഥാനം നഷ്ടമാകുമെന്നുറപ്പായിരുന്നു. പിന്നാലെ റാക്കിറ്റിച്ചിനെ വിൽക്കാൻ ബാഴ്സ ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. പിന്നാലെ സീസൺ തുടങ്ങയതോടെ പരിപൂർണ അവ​ഗണനയാണ് റാക്കിറ്റിച്ചിന്. സീസണിൽ എല്ലാ പോരാട്ടങ്ങളിൽ നിന്നുമായി 200 മിനിറ്റിൽ താഴെ മാത്രണാണ് റാക്കിറ്റിച്ചിന് കളിക്കാനായത്. പലപ്പോഴും മത്സരങ്ങൾക്കുള്ള സ്ക്വാഡിൽ പോലും റാക്കിറ്റിച്ചില്ലായിരുന്നു

ഒഴിവാക്കൽ തുടർന്നതോടെ കഴിഞ്ഞ ദിവസം റാക്കിറ്റിച്ച പ്രതിഷേധം പരസ്യമായി രേഖപ്പെടുത്തി. ബാഴ്സലോണയേക്കാൾ മികച്ച ഒരു ക്ലബ് ലോകത്തില്ല, ബാഴ്സ വിട്ടു പോകാനും ആ​ഗ്രഹമില്ല. എനിക്കിനിയും ക്ലബിനൊപ്പം രണ്ട് വർഷം കൂടി കരാറുണ്ട്, ക്ലബിന്റെ ഭാ​ഗമായിരുന്നാൽ പോര, എനിക്ക് കളിക്കാൻ അവസരം വേണം, ന​ഗരം ചുറ്റി നടക്കാനും ബീച്ച് കാണാനുമല്ല ഞാൻ ബാഴ്സലോണയിലെത്തിയത്, ഒരു ക്രൊയേഷ്യൻ മാധ്യമത്തോട് റാക്കിറ്റിച്ച് പറഞ്ഞു.