SHARE

ഇന്ത്യ, പാകിസ്ഥാൻ താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സംയുക്ത ഇന്ത്യ-പാക് ഏകദിന ഇലവനെ തിരഞ്ഞെടുത്ത് മുൻ പാകിസ്ഥാൻ നായകൻ റമീസ് റാജ. ഇന്ത്യയിൽ നിന്ന് 7 താരങ്ങളെ ഈ ടീമിൽ റാജ ഉൾപ്പെടുത്തിയപ്പോൾ, ടീമിന്റെ നായകനായി അദ്ദേഹം തിരഞ്ഞെടുത്ത് പാകിസ്ഥാൻ ഇതിഹാസം ഇമ്രാൻ ഖാനെയാണ്.

ഇന്ത്യൻ ഇതിഹാസ താരങ്ങളായ സുനിൽ ഗവാസ്കർ, വീരേന്ദർ സേവാഗ് എന്നിവരാണ് റമീസ് റാജ തിരഞ്ഞെടുത്ത ഇന്ത്യ-പാകിസ്ഥാൻ ഏകദിന ഇലവന്റെ ഓപ്പണർമാർ. ഇപ്പോളത്തെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി മൂന്നാമത് ബാറ്റിംഗിനിറങ്ങും. ഇന്ത്യൻ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, മഹേന്ദ്ര സിംഗ് ധോണി എന്നിവരാണ് യഥാക്രമം 4 മുതൽ 6 വരെ സ്ഥാനങ്ങളിൽ കളിക്കുക. ഈ ടീമിന്റെ നായകൻ കൂടിയായ പാക് ഇതിഹാസം ഇമ്രാൻ ഖാൻ ഏഴാമതെത്തും. പാക് ഇതിഹാസങ്ങളായ വസീം അക്രം, വഖാർ യൂനിസ്, സഖ്ലെയിൻ മുഷ്താഖ് എന്നിവരും, ഇന്ത്യയുടെ അനിൽ കുംബ്ലെയുമാണ് ഈ ടീമിന്റെ ബോളിംഗ് നിരയിലുള്ളത്.