SHARE

യൽ മഡ്രിഡിന് എന്തായിരുന്നു സെർജിയോ റാമോസ് എന്ന് ചോദിച്ചാൽ ഒരു ഉത്തരം മാത്രമായി പറയാനാകില്ല. കാരണം റയൽ മഡ്രിഡ് തന്നെയായിരുന്നു സെർജിയോ റാമോസ്. 16 വർഷത്തെ സേവനത്തിന് ശേഷം റാമോസ് റയൽ മഡ്രിഡിനോട് വിടപറയുകയാണ്. എന്നാൽ ഇങ്ങനെയൊരു വിടവാങ്ങലായിരുന്നില്ല റാമോസ് അർഹിച്ചതെന്ന് എതിർടീം ആരാധകർ പോലും പറയും.

കരാർ പുതുക്കലിനൊച്ചി ഒരുപാട് നീണ്ടുപോയ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് റാമോസ് ഇപ്പോൾ ക്ലബ് വിടുന്നത്. ക്ലബ് വിടാൻ ആ​ഗ്രഹിച്ചിരുന്നില്ലെന്നും റയലിൽ തുടരാനായിരുന്നു താൽപര്യമെന്നും റാമോസ് പറഞ്ഞു. എന്നാൽ താൻ കരാർ അം​ഗീകരിച്ചപ്പോഴേക്കും സമയം അതിക്രമിച്ചിരുന്നുവെന്ന് റാമോസ്, റയൽ വിടുകയാണെന്ന് സ്ഥിരീകരിച്ച പത്രസമ്മേളനത്തിൽ പറഞ്ഞു.

ആദ്യ തന്നെ പറയാനുള്ളത്, ക്ലബ് വിടാൻ ഞാൻ ആ​ഗ്രഹിച്ചിട്ടില്ല, ഇവിടെ തുടരാനായിരുന്നു താൽപര്യം, പ്രതിഫലം വെട്ടിക്കുറച്ചുകൊണ്ടുള്ള ഒരു വർഷത്തെ കരാറാണ് ക്ലബ് ആദ്യമെനിക്ക് ഓഫർ ചെയ്തത്, എന്നാൽ എനിക്കും കുടുംബത്തിനും വേണ്ടി രണ്ട് വർഷത്തെ കരാറാണ് ഞാൻ ആവശ്യപ്പെട്ടത്, ഇതിൽ സാമ്പത്തിക പ്രശ്നങ്ങളൊന്നുമില്ലായിരുന്നു, എന്നാൽ ക്ലബ് ആ ആവശ്യം അം​ഗീകരിച്ചില്ല, അങ്ങനെ അവസാന ചർച്ചയിൽ ഞാൻ, ഒരു വർഷത്തെ കരാർ വാ​ഗ്ദാനം സ്വീകരിക്കാൻ തയ്യാറായി, എന്നാൽ ആ ഓഫർ അം​ഗീകരിക്കുന്നതിനുള്ള കലാവധി അവസാനിച്ചെന്ന് ക്ലബ് അറിയിച്ചു, റാമോസ് പറഞ്ഞു.

അതേസമയം തന്നെ രു വർഷത്തെ കരാർ ഓഫറിന് കാലാവധി ഉണ്ടായിരുന്നെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും റാമോസ് പറഞ്ഞു. ഓഫറിന്റെ എക്സ്പയറി തിയതിയെക്കുറിച്ച് അവർ എന്നോട് പറഞ്ഞിരുന്നില്ല, എനിക്ക് അത് മനസിലാകാവുന്നതേയുള്ളു എങ്കിലും അക്കാര്യം എന്നെ അത്ഭുതപ്പെടുത്തി, റാമോസ് കൂട്ടിച്ചേർത്തു.