SHARE

വെയിൽസിന്റെ സൂപ്പർ താരം ആരോൺ റാംസെ ഇറ്റാലിയൻ ക്ലബ് യുവന്റസിൽ ചേരും. നിലവിൽ ആഴ്സനൽ താരമായ റാംസെയുടെ കരാർ ഈ സീസണിൽ അവസാനിക്കും. തുടർന്ന് അടുത്ത സീസൺ തുടക്കത്തിലാകും റാംസെ ഇറ്റലിയിലേക്ക് പോകുക.

ഫ്രീ ട്രാൻസ്ഫറായാണ് യുവന്റസിലെത്തുകയെങ്കിലും റാംസെയെ കാത്തിരിക്കുന്നത് റെക്കോർഡ് പ്രതിഫലമാണ്. ആഴ്ചയിൽ നാല് ലക്ഷം യൂറോ എന്ന വമ്പൻ പ്രതിഫലമാണ് താരത്തിന് യുവന്റസിൽ ലഭിക്കുക. ഇതോടെ ഏറ്റവുമധികം പ്രതിഫലം ലഭിക്കുന്ന ബ്രിട്ടീഷ് താരങ്ങളിലൊരാളായി റാംസെ മാറും. ജനുവരിയിൽ യുവന്റിൽ ചേരുന്നതിന് മുന്നോടിയായുള്ള രണ്ട് വൈദ്യപരിശോധനകളും റാംസെ പൂർത്തിയാക്കി.

2008-ൽ കാർഡിഫ് സിറ്റിയിൽ നിന്ന് ആഴ്സനലിലെത്തിയ റാംസെ പതിനൊന്ന് വർഷങ്ങൾക്ക് ശേഷമാണ് ലണ്ടൻ വിടുന്നത്. ആഴ്സനലിനായി 350-ലേറെ മത്സരങ്ങൾ കളിച്ച റാംസെ 61 ​ഗോളുകളും നേടിയിട്ടുണ്ട്. യുനായ് എമ്റി പരിശീലകനായെത്തിയശേഷം ടീമിൽ അവസരങ്ങൾ കുറഞ്ഞതോടെയാണ് റാംസെ ക്ലബ് വിടാൻ തീരുമാനിച്ചത്