SHARE

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിജയിയായ ഇടം കൈയ്യൻ ഓഫ് സ്പിന്നർമാരിൽ ഒരാളാണ് ശ്രീലങ്കയുടെ രംഗന ഹെറാത്ത്. നിലവിൽ ഇംഗ്ലണ്ടിനെതിരെ നടന്ന് കൊണ്ടിരിക്കുന്ന ആദ്യ ടെസ്റ്റിന്‌ശേഷം താരം ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണ്. കരിയറിലെ തന്റെ അവസാന ടെസ്റ്റ് മത്സരം കളിക്കുമ്പോളും ഒരു കാര്യത്തിൽ ഹെറാത്തിനെ സങ്കടം അലട്ടുന്നുണ്ട്. കഴിഞ്ഞ ദിവസം ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിക്കവെ താരം അത് വെളിപ്പെടുത്തുകയും ചെയ്തു.

ഇന്ത്യയിൽ ഇതേ വരെ ഒരു ടെസ്റ്റ് പരമ്പര ജയിക്കാൻ കഴിയാത്തതാണ് തനിക്ക് നിരാശ സമ്മാനിക്കുന്നതെന്ന് ഹെറാത്ത് പറയുന്നു. ” ലോകം മുഴുവൻ ശ്രീലങ്കൻ ടീമിനൊപ്പം ജയിക്കാൻ തനിക്ക് കഴിഞ്ഞിട്ടുണ്ട്
, എന്നാൽ ഇന്ത്യയിൽ മാത്രം അതിന് കഴിഞ്ഞില്ല. 2009 ൽ അഹമ്മദാബാദിൽ അതിനുള്ള‌ മികച്ച അവസരം ലഭിച്ചതാണ്. ആദ്യ ഇന്നിംഗ്സിൽ 350 റൺസിന്റെ പടുകൂറ്റൻ ലീഡ് നേടിയ തങ്ങൾക്ക് മികച്ച ജയപ്രതീക്ഷ മത്സരത്തിലുണ്ടായിരുന്നിട്ടും സച്ചിൻ ടെണ്ടുൽക്കറും ഗൗതം ഗംഭീറും ചേർന്ന് മത്സരം സമനിലയിലെത്തിക്കുകയായിരുന്നു “. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ ശ്രീലങ്കൻ ഇതിഹാസം കൂട്ടിച്ചേർത്തു”.

അതേ സമയം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ശ്രീലങ്കൻ ടെസ്റ്റ് ടീമിന്റെ അവിഭാജ്യ ഘടകമാണ് ഹെറാത്ത്. ടീമിനായി 93 മത്സരങ്ങൾ കളിച്ച താരം 28.07 ശരാശരിയിൽ 431 വിക്കറ്റുകൾ നേടിയിട്ടുണ്ട്.