SHARE

സ്കോട്ടിഷ് പ്രീമിയർഷിപ്പിൽ കെൽറ്റിക്കിനെതിരെ വീണ്ടും റേഞ്ചേഴ്സിന് വിജയം. റേഞ്ചേഴ്സിന്റെ മൈതാനമായ ഇബ്രോക്സിൽ നടന്ന ഓൾഡ് ഫിം ഡെർബിയിൽ എതിരില്ലാത്ത രണ്ട് ​ഗോളിനാണ് ആതിഥേയരുടെ ജയം. ഇതോടെ സീസണിൽ കെൽറ്റിക്കിനെതിരെ രണ്ട് ജയമെന്ന നേട്ടം റേഞ്ചേഴ്സ് പരിശീലകൻ സ്റ്റീവൻ ജെറാർഡ് സ്വന്തമാക്കി

ലീ​ഗിൽ കെൽറ്റിക്ക് കിരീടമുറപ്പിച്ചെങ്കിലും അത്യന്തം അവേശം നിറഞ്ഞതായിരുന്നു ഡെർബി. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ ജെയിംസ് ടാവെർനിയറിലൂടെയാണ് റേഞ്ചേഴ്സ് ആദ്യം ലീഡെടുത്തത്. പിന്നീട് രണ്ടാം പകുതിയിൽ സ്കോട്ട് ആർഫീൽഡും വലകുലുക്കിയതോടെ കെൽറ്റിക്കിന് മേൽ റേഞ്ചേഴ്സ് വിജയമുറപ്പാക്കി

സാധരാണ സീസണിന് പുറമെ ആദ്യ ആറ് സ്ഥാനക്കാർ തമ്മിലേറ്റുമുട്ടുന്ന രണ്ടാം ഘട്ടവുമുണ്ട് സ്കോട്ടിഷ് ലീ​ഗിൽ. ഇത് നോക്കുമ്പോൾ സീസണിൽ നാല് തവണ ഇരുവരും ഏറ്റുമുട്ടി. ഇതിൽ റേഞ്ചേഴ്സിന്റെ മൈതാനത്ത് നടന്ന രണ്ടിലും അവരും. ഇബ്രോക്സിൽ നടന്ന രണ്ടിൽ റേഞ്ചേഴ്സും വിജയിച്ചു. 2011-12 സീസണിന് ശേഷം ആദ്യമായാണ് റേഞ്ചേഴ്സ് കെൽറ്റിക്കിനെതിരെ സ്വന്തം മൈതാനത്ത് തുടർജയം നേടുന്നത്.