SHARE

ചെറിയൊരിടവേളയ്ക്ക് ശേഷം ക്ലോഡിയോ റാനിയേരി പരിശീലകവേഷത്തിൽ തിരിച്ചെത്തുന്നു. ഇറ്റാലിയൻ ക്ലബ് സാംപ്ദോറിയയുടെ പരിശീലകനായാണ് റാനിയേരി എത്തുന്നത്. യുസേബിയോ ഡി ഫ്രാൻസിസ്കോയെ പുറത്താക്കിയ ഒഴിവിലാണ് സാംപ്ദോറിയ റാനിയേരിയെ നിയമിച്ചത്.

മാർച്ച് മുതൽ സീസൺ അവസാനം വരെ റോമയുടെ പരിശീലകനായിരുന്നു റാനിയരി. നേരത്തെ ഡി ഫ്രാൻസിസ്കോയെ തന്നെ റോമ പുറത്താക്കിയപ്പോഴായിരുന്നു റാനിയേരി എത്തിയത്. എന്നാൽ സീസൺ അവസാനം റോമ വിട്ട റാനിയേരി വേറെ ക്ലബുമായൊന്നും കരാറിലെത്തിയിരുന്നില്ല. എന്നാലിപ്പോൾ ഡി ഫ്രാൻസിസ്കോയുടെ പകരക്കാരനായി തന്നെ വീണ്ടും റാനിയേരി എത്തുകയാണ്.

-Advertisement-

സീസണിൽ നടന്ന ഏഴിൽ ആറ് സെരി മത്സരങ്ങളും തോറ്റ സാംപ്ദോറിയ ലീ​ഗിൽ അവസാന സ്ഥനാത്താണ്. ക്ലബിനെ തരതാംഴ്ത്തൽ ഭീഷണിയിൽ നിന്ന് കരകയറ്റുക എന്ന കനത്ത വെല്ലുവിളിയാണ് റാനിയേരിക്ക് മുന്നിലുള്ളത്. അടുത്തയാഴ്ച് റോമയ്ക്കെതിരേയാണ് സാംപ്ദോറിയ പരിശീലകനായി റാനിയേരിയുടെ ആദ്യ മത്സരം