SHARE

ഒന്നിന് പുറമേ ഒന്നായി തോൽവികൾ,ലീഗിൽ ഒമ്പതാം സ്ഥാനത്ത്, എൽ ക്ലാസിക്കോയിൽ ബാഴ്സയോട് നാണം കെട്ടു, പരിശീലകനെ പുറത്താക്കി, കളിക്കാരെ വിട്ടൊഴിയാത്ത പരിക്ക്.. ഈ സീസണിൽ റയൽ മഡ്രിഡിന്റെ അവസ്ഥ എതിരാളികളെപ്പോലും സങ്കടപ്പെടുത്തുന്നതാണ്. ഇതിനിടയിൽ ചാമ്പ്യൻ ക്ലബിന് കനത്ത തിരിച്ചടി നൽകി സൂപ്പർ താരം റാഫേൽ വരാനും പരിക്ക്.

വലതുകാലിന്റെ തുടയിലെ പേശികൾക്കാണ് ഫ്രഞ്ച് താരത്തിന് പരിക്കേറ്റ്. എൽ ക്ലാസിക്കോയ്ക്കിടെ പരിക്കേറ്റ വരാനെ രണ്ടാം പകുതിയിൽ ഇറക്കിയിരുന്നില്ല. ഇതിന് പിന്നാലെ നടത്തിയ പരിശോധനകളിലാണ് ഒരു മാസത്തോളം വരാൻ കളിക്കളത്തിന് പുറത്തിരിക്കേണ്ടിവരുമെന്ന് വ്യക്തമായത്. റയൽ പ്രതിരോധ നിരയിൽ ഏറ്റവും സ്ഥിരത പ്രകടിപ്പിച്ചിരുന്ന താരമാണ് ലോകകപ്പ് ജേതാവ് കൂടിയായ വരാൻ

-Advertisement-

വരാന്റെ പരിക്ക് കൂടിയായതോടെ റയൽ പ്രതിരോധനിര കടുത്ത പ്രതിസന്ധി നേരിടുകയാണ്. റൈറ്റ് ബാക്ക് ഡാനി കാർവഹാൾ ഇതുവരെ ടീമിൽ തിരിച്ചെത്തിയിട്ടില്ല. പകരക്കാരൻ നാച്ചോ നിരാശപ്പെടുത്തി. ഇതിനുപുറമേ മാഴ്സലോയും പരിക്കിന്റെ പിടിയിലാണ്. ഇതിനിടെ വരാന്റെ പരിക്കും കൂടിയായപ്പോൾ സെർജിയോ റാമോസിന്റെ തോളിലാണ് എല്ലാ ഭാരവും