SHARE

ഇംഗ്ലണ്ടിനെതിരേ ലോകകപ്പ് സെമിയില്‍ തോറ്റ് പുറത്തായ ഓസ്‌ട്രേലിയ മറ്റൊരു നാണക്കേടിന്റെ പട്ടികയിലും ഇടംപിടിച്ചു. സെമിയില്‍ ഏറ്റവും കൂടുതല്‍ പന്ത് ബാക്കിനില്‍ക്കേ തോല്‍വി വഴങ്ങേണ്ടിവന്ന ടീമുകളുടെ പട്ടികയില്‍ നാലാംസ്ഥാനം. ഇത്തവണ 107 പന്ത് ബാക്കിനില്‍ക്കേയാണ് ഇംഗ്ലണ്ട് ജയിച്ചത്.

1975ല്‍ ഇംഗ്ലണ്ടിനെതിരേ ഓസ്‌ട്രേലിയ 188 പന്തുകള്‍ ബാക്കിനില്‍ക്കേ ജയിച്ചിരുന്നു. അതേ ലോകകപ്പില്‍ വിന്‍ഡീസ് ന്യൂസിലന്‍ഡിനെ വീഴ്ത്തിയത് 119 പന്തുകള്‍ ബാക്കിനില്‍ക്കേയാണ്. 2007ല്‍ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ 111 പന്തുകള്‍ ശേഷിക്കേ തോല്പിച്ചു. ജേസണ്‍ റോയിയുടെ വെടിക്കെട്ടാണ് എഡ്ജ്ബാസ്റ്റണില്‍ കങ്കാരുക്കളുടെ നടുവൊടിച്ചത്.